ന്യൂഡല്‍ഹി:റണ്ണിങ് അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ ലോക്കോ പൈലറ്റുമാര്‍ ബുധനാഴ്‌ച രാജ്യ വ്യാപകമായി പ്രതിഷേധിക്കുന്നു. മറ്റ് അലവന്‍സുകളും 25ശതമാനം വര്‍ദ്ധിപ്പിക്കുകയും ഡിഎ അന്‍പത് ശതമാനവും വര്‍ദ്ധിപ്പിച്ചു. എന്നാല്‍ റണ്ണിങ് അലവന്‍സില്‍ മാത്രം യാതൊരു വര്‍ദ്ധനയും വരുത്തിയിട്ടില്ല. ഇതിനെതിരെയാണ് ലോക്കോ ജീവനക്കാര്‍ പ്രതിഷേധിക്കുന്നതെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ കേന്ദ്ര പ്രസിഡന്‍റ് രാംചരണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കിലോമീറ്റര്‍ അലവന്‍സ് ഒരു ക്ഷാമബത്തയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് നിഷേധിച്ചിരിക്കുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ കെ സി ജെയിംസ് പറഞ്ഞു. ഇത് റെയില്‍വേ ബോര്‍ഡിന്‍റെ ചിറ്റമ്മ നയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ട്രെയിനോടിക്കുന്നവരുടെ ആത്മാഭിമാനത്തെയാണ് ഇവര്‍ വെല്ലുവിളിക്കുന്നത്. പ്രതിമാസം നാലായിരം മുതല്‍ ഏഴായിരം രൂപ വരെ നഷ്‌ടമാണ് ഇതിലൂടെ ലോക്കോ പൈലറ്റുമാര്‍ക്ക് ഉണ്ടാകുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന ആറ് ലക്ഷം വരെ ലോക്കോ പൈലറ്റുമാരെയും അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരെയും ഇത് ബാധിക്കുന്നു.