കേരളം

kerala

ETV Bharat / bharat

വിധാന്‍ സൗധയിലെ പാക് അനുകൂല മുദ്രാവാക്യം: ശക്തമായ നടപടികളുണ്ടാകുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി - വിധാന്‍ സൗധ

വിധാന്‍ സഭയിലെ പാക് അനുകൂല മുദ്രാവാക്യത്തില്‍ കര്‍ണാടകയില്‍ ബിജെപി -കോണ്‍ഗ്രസ് പോര് മുറുകുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുകക്ഷികളും.

Karnataka Home Minister  G Parameshwara  Pro Pak sloganeering  വിധാന്‍ സൗധ  പാക് അനുകൂല മുദ്രാവാക്യം
Home Minister G Parameshwara on Friday promised to take stringent action against the accused in connection with the alleged 'Pro-Pak' sloganering

By ANI

Published : Mar 1, 2024, 10:32 PM IST

ബെംഗളൂരു : വിധാന്‍ സൗധയില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. തിങ്കളാഴ്‌ച രാജ്യസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷമായിരുന്നു വിധാന്‍ സഭയില്‍ പാക് അനുകൂല മുദ്രാവാക്യം ഉയര്‍ന്നത് (Karnataka Home Minister).

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള ചര്‍ച്ചയില്‍ ധാരണ ആയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന അഞ്ചാറുപേരുടെ ശബ്‌ദസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകള്‍ കാട്ടിയ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന് വേണ്ടി കാക്കുകയാണെന്നും പരമേശ്വര വ്യക്തമാക്കി (G Parameshwara).

കോണ്‍ഗ്രസ് നേതാവ് സയ്യിദ് നസീര്‍ ഹുസൈന്‍റെ അനുയായികളാണ് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതെന്നാണ് ബിജെപിയുടെ ആരോപണം. രാജ്യസഭയിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴങ്ങിയത് (Pro-Pak sloganeering).

സംഭവുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച തന്നെ പൊലീസ് കേസെടുത്തിരുന്നു. ചൊവ്വാഴ്‌ച കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍റെ ഒരു അനുയായിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. മുഹമ്മദ് ഷാഫി നഷിപുഡി എന്ന ഒരു കച്ചവടക്കാരനെയാണ് അറസ്റ്റ് ചെയ്‌ത്. സയ്യിദ് ഹുസൈനൊപ്പമാണ് ഇയാള്‍ വിധാന്‍ സഭയിലെത്തിയത്. ഷാഫിയുടെ ശബ്‌ദ സാമ്പികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പാക് അനുകൂല മുദ്രാവാക്യത്തില്‍ നടപടി വേണമെന്ന ആവശ്യവുമായി നേരത്തെ ബിെജപി വിധാന്‍ സൗധയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തന്‍റെ അനുയായികളല്ല പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതെന്ന് സയ്യിദ് നസീര്‍ ഹുസൈന്‍ പറയുന്നു. ബിജെപിയുടെ അസ്വസ്ഥതകള്‍ തനിക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ നിന്നൊരു സീറ്റ് കൂടി സംഘടിപ്പിക്കാന്‍ ബിജെപിയും ജെഡിഎസും ഒന്നിച്ച് എത്തിയതാണ്. എന്നാല്‍ ഒന്നും നടന്നില്ല.

താന്‍ ഇങ്ങനെയൊരു മുദ്രാവാക്യം കേട്ടിരുന്നെങ്കില്‍ അവരെ ജയിലലയച്ചേനെ. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. രാജ്യത്ത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും അത് നേടിത്തരുകയും ചെയ്‌ത ഒരു കക്ഷിയെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: കോണ്‍ഗ്രസ് നേതാക്കളുടെ പാക് അനുകൂല മുദ്രാവാക്യം, പരാതിയുമായി ബിജെപി

ABOUT THE AUTHOR

...view details