വാരണാസി :ഗുണ്ടാത്തലവനും രാഷ്‌ട്രീയ നേതാവുമായ മുഖ്‌ദാർ അൻസാരി മരണപ്പെട്ടത് കൊണ്ട് ഇന്ന് ഹോളി ആഘോഷിക്കുമെന്ന് മുഖ്‌ദാർ അൻസാരി കൊല്ലപ്പെടുത്തിയ ബിജെപി എംഎൽഎ കൃഷ്‌ണാനന്ദ് റായിയുടെ ഭാര്യ അൽക്ക റായ്. ഭർത്താവിന്‍റെ മരണത്തിന് ശേഷം കുടുംബം ഹോളി ആഘോഷിച്ചിട്ടില്ല, ഇന്ന് മുതൽ തങ്ങൾ ആഘോഷിക്കുെമെന്നും അൽക്ക പറഞ്ഞു.
മുഖ്‌ദാർ അൻസാരിയുടെ മരണത്തോടെ ഭർത്താവിന് നീതി ലഭിച്ചു. എല്ലാം ദൈവത്തിന്‍റെ അനുഗ്രഹമാണ്. മുഖ്‌ദാർ അൻസാരി എന്ന കൊടും കുറ്റവാളി ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞു. അയാളുടെ ക്രൂരതകൊണ്ട് മാത്രം അനാഥരായ ഒരുപാട് ആളുകൾ ഇന്ന് വളരെ സന്തോഷത്തിലാണെന്നും അൽക്ക റായ് കൂട്ടിചേർത്തു.
മുഖ്‌ദാർ അൻസാരി ജയിലിൽ കഴിയവെയാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്ന് ജയിൽ അധികൃതർ പറഞ്ഞെങ്കിലും അദ്ദേഹം ജയിലിൽ സ്ലോപോയിസണിന് വിധേയനായിട്ടുണ്ടെന്ന ആരോപണവുമായി മകൻ ഉമർ അൻസാരി രംഗത്തെത്തിയിട്ടുണ്ട്. പിതാവിന്‍റെ പോസ്‌റ്റ്‌മോർട്ടം എപ്പോൾ നടത്തുമെന്ന കാര്യം അറിയില്ലെന്നും പോസ്‌റ്റ്‌മോർട്ടം നടന്നാലെ മരണത്തിലെ യഥാർഥ കാരണം മനസിലാകു എന്നും അദ്ദേഹം പറഞ്ഞു.