കേരളം

kerala

ETV Bharat / bharat

ബിജെപി സഖ്യത്തെ കുഴപ്പത്തിലാക്കുന്ന നിലപാടുകള്‍; ജെഡിയു വക്താവ് കെസി ത്യാഗിയെ നീക്കി - JDU Spokesperson KC Tyagi Resigned - JDU SPOKESPERSON KC TYAGI RESIGNED

വിവിധ രാഷ്‌ട്രീയ വിഷയിങ്ങളില്‍ ബിജെപി, ജെഡിയു സഖ്യത്തില്‍ നിന്ന് ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്ന കെസി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം ഒഴിഞ്ഞു.

JDU SPOKESPERSON KC TYAGI  JDU BIHAR NITISH KUMAR  ജെഡിയു വക്താവ് കെ സി ത്യാഗി  ബിജെപി ജെഡിയു സഖ്യം ബിഹാര്‍
KC Tyagi (ANI)

By ETV Bharat Kerala Team

Published : Sep 1, 2024, 12:49 PM IST

ന്യൂഡൽഹി :ജെഡിയു ദേശീയ വക്താവ് കെസി ത്യാഗി സ്ഥാനമൊഴിഞ്ഞു. പുതിയ ദേശീയ വക്താവായി രാജീവ് രഞ്ജൻ പ്രസാദിനെ നിയമിച്ചതായി ജെഡിയു അറിയിച്ചു. പാര്‍ട്ടി അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് രാജീവ് രഞ്ജൻ പ്രസാദിനെ നിയമിച്ചത്. വിവിധ വിഷയങ്ങളില്‍

വ്യക്തിപരമായ കാരണങ്ങളാലാണ് ത്യാഗി രാജിവക്കുന്നത് എന്നാണ് പാര്‍ട്ടി അറിയിച്ചത്. എന്നാല്‍ ത്യാഗിയോടുള്ള ബിജെപിയുടെ അതൃപ്‌തിയാണ് മാറ്റത്തിന് കാരണം എന്നാണ് വിലയിരുത്തല്‍. കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെക്കുറിച്ച് ത്യാഗി അടിക്കടി നടത്തുന്ന അഭിപ്രായങ്ങൾ ബിജെപി ജെഡിയു ബന്ധത്തിന് സഹായകരമല്ലെന്നാണ് സഖ്യത്തിന്‍റെ വിലയിരുത്തല്‍.

യൂണിഫോം സിവിൽ കോഡ്, വഖഫ് (ഭേദഗതി) ബില്ല്, പലസ്‌തീൻ വിഷയം എന്നിവയിലെല്ലാം സർക്കാര്‍ നിലപാടുകളോടുള്ള എതിര്‍പ്പ് സോഷ്യലിസ്റ്റ് നേതാവായ ത്യാഗി പ്രകടിപ്പിച്ചിരുന്നു. ത്യാഗിയുടെ തുറന്ന നിലപാട് പാർട്ടിക്കുള്ളിൽ പലർക്കും ദഹിച്ചില്ലെന്നും ബിജെപിക്ക് നാണക്കേടുണ്ടാക്കിയെന്നും വൃത്തങ്ങൾ പറയുന്നു. ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ ഏകോപനവും യോജിപ്പും നിലനിര്‍ത്താൻ ബിജെപി സഖ്യകക്ഷികളെ കണ്ട് സാധ്യമായതെല്ലാം ചെയ്യുകയാണെന്നും വൃത്തങ്ങൾ അറിയിക്കുന്നു.

Also Read :'അഗ്നിവീര്‍ പദ്ധതിയോട് ജനങ്ങള്‍ക്ക് അസംതൃപ്‌തി, മാറ്റംവരുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും': കെസി ത്യാഗി

ABOUT THE AUTHOR

...view details