ബെംഗളൂരു : കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ലോകായുക്തയുടെ റെയ്‌ഡ്. കോലാര്‍, ബെംഗളൂരു, മാൻഡ്യ എന്നിവിടങ്ങളിലാണ് ലോകായുക്തയുടെ റെയ്‌ഡ്. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ലോകായുക്ത ഇടപെടല്‍.
കോലാര്‍, ബെംഗളൂരു, മാൻഡ്യ എന്നിവിടങ്ങഴിലായി ഏകദേശം 25ഓളം സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്‌തു. ചിക്കബല്ലാപൂരിൽ മൈൻസ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയർ ജിയോളജിസ്റ്റ് കൃഷ്‌ണവേണി എംസിക്കും കാവേരി നീരവൈ നിഗമയുടെ മാനേജിങ് ഡയറക്‌ടർ മഹേഷ് എന്നിവര്‍ക്കുമെതിരെ ലോകായുക്തയില്‍ രജിസ്റ്റർ ചെയ്‌ത നാല് അഴിമതി കേസുകളുമായി ബന്ധപ്പെട്ടാണ് നടപടി. അഴിമതി, കൃത്യ നിർവഹണത്തലെ പിഴവ്, പൊതുപ്രവർത്തകരുമായി ബന്ധപ്പെട്ട മറ്റ് പരാതികൾ എന്നിവയാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കേസ്.
ബെംഗളൂരു നഗരത്തിലെ ആറ് ഉദ്യോഗസ്ഥരുടെയും ബെംഗളൂരു റൂറൽ ജില്ലയിലെ രണ്ട് ഉദ്യോഗസ്ഥരുടെയും ഷിമോഗ ജില്ലയിലെ രണ്ട് ഉദ്യോഗസ്ഥരുടെയും യാദഗിരി, തുംകൂർ എന്നിവിടങ്ങളിലെ ഓരോ ഉദ്യോഗസ്ഥരുടെയും വീടുകളിലും ലോകായുക്ത റെയ്‌ഡ് നടത്തി. വ്യവസായ വാണിജ്യ വകുപ്പ് അഡിഷണൽ ഡയറക്‌ടർ സിടി മുദ്ദു കുമാർ, യോജന പ്രോജക്‌ട് ഡയറക്‌ടർ നിർദർശകരു ബാലവന്ത്, സീനിയർ വെറ്ററിനറി ഓഫിസർ ആർ സിദ്ധപ്പ, ഹെബ്ബഗോടി മുനിസിപ്പൽ കമ്മിഷണർ സിഎംസി കെ നരസിംഹമൂർത്തി, വാണിജ്യനികുതി ജോയിന്‍റ് കമ്മിഷണർ രമേഷ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്. കർണാടകയിൽ ഇതിനുമുമ്പും ഇത്തരം റെയ്‌ഡുകൾ നടത്തിയിട്ടുണ്ട്. ജൂലൈയിൽ കർണാടകയിലെ 12 ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്‌ത ലോകായുക്തയുടെ കേസില്‍ മുൻപും റെയ്‌ഡുകൾ നടത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക