കേരളം

kerala

കിഷ്‌ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സെനികർക്ക് വീര മൃത്യു, രണ്ട് പേർക്ക് പരിക്ക് - TWO SOLDIERS KILLED IN KISHTWAR

By ETV Bharat Kerala Team

Published : Sep 14, 2024, 9:21 AM IST

ഉധംപൂർ ജില്ലയിലെ ബസന്ത്ഗഢിൽ നിന്ന് ജയ്‌ഷെ മുഹമ്മദ് (ജെഎം) സംഘടനയുമായി ബന്ധമുള്ള രണ്ട് പാകിസ്ഥാൻ ഭീകരരെ രണ്ട് ദിവസം മുന്‍പ് സൈന്യം വധിച്ചിരുന്നു. ഇതിനെത്തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈനികർ വീര മൃത്യു വരിച്ചത്.

ENCOUNTER IN JAMMU KASHMIR  KISHTWAR ENCOUNTER  കിഷ്‌ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ  GUNFIGHT BREAKS OUT IN JAMMU
Representational Image (ANI)

ജമ്മു കശ്‌മീർ:കിഷ്‌ത്വാർ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീര മൃത്യു. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പിങ്ഗ്നൽ ദുഗഡ വനമേഖലയിലെ നൈദ്ഗാം ഗ്രാമത്തിൽ ഇന്നലെയാണ് (സെപ്‌റ്റംബർ 13) ആക്രമണം നടന്നത്.

നൈദ്ഗാം മേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്‌മീർ പൊലീസും സൈന്യവും സംയുക്തമായാണ് തെരച്ചിലിന് എത്തിയതെന്ന് അധികൃതർ പറഞ്ഞു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. വെടിവെയ്‌പ്പിൽ നാല് സൈനികർക്കാണ് പരിക്കേറ്റിരുന്നത്. അവരിൽ രണ്ട് പേർ വീര മൃത്യു വരിച്ചു. ജെസിഒ നായിബ് സുബേദാർ വിപൻ കുമാർ, ശിപായി അരവിന്ദ് സിങ് എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങൾക്ക് ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) അനുശോചനം അറിയിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് വെടിവെയ്‌പ്പ് ഉണ്ടായത്. പ്രദേശത്ത് ഓപ്പറേഷൻ പുരോഗമിക്കുകയാണ്' ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോർപ്‌സ് എക്‌സിൽ കുറിച്ചു. പരിക്കേറ്റ സൈനികർക്ക് പ്രാദേശിക ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അവരെ സൈനിക ആശുത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

ഉധംപൂർ ജില്ലയിലെ ബസന്ത്ഗഢിൽ നിന്ന് ജയ്‌ഷെ മുഹമ്മദ് (ജെഎം) സംഘടനയുമായി ബന്ധമുള്ള രണ്ട് പാകിസ്ഥാൻ ഭീകരരെ രണ്ട് ദിവസം മുന്‍പ് സൈന്യം വധിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്നത്. ഭീകരാക്രമണത്തിൽ രണ്ട് സൈനികർ മരണപ്പെട്ടതിൽ കോൺഗ്രസ് ജമ്മു കശ്‌മീർ ഘടകം ദുഃഖം രേഖപ്പെടുത്തി.

രണ്ട് പതിറ്റാണ്ടിന് ശേഷം ജമ്മു മേഖലയിൽ ഭീകരതയെ നേരിടുന്നതിൽ ബിജെപി സർക്കാർ തീർത്തും പരാജയപ്പെട്ടു എന്ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് രവീന്ദർ ശർമ്മ പറഞ്ഞു. സാധാരണ നിലയിലുള്ള പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് പകരം ഭീകരാക്രമണങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:പ്രധാനമന്ത്രി മോദിയുടെ റാലിക്ക് തൊട്ടുമുന്‍പ് ജമ്മുവില്‍ വെടിവയ്പ്പ്, 4 സൈനികർക്ക് പരിക്ക്

ABOUT THE AUTHOR

...view details