കേരളം

kerala

ETV Bharat / bharat

ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ബട്ടാൽ സെക്‌ടറിൽ വെടിവെയ്‌പ്പ്‌, സൈനികന് പരിക്ക് - BATTAL SECTOR FIRE EXCHANGE - BATTAL SECTOR FIRE EXCHANGE

ജമ്മു കശ്‌മീരിലെ ബട്ടാല്‍ സെക്‌ടറിലൂടെയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം.

JK BATTAL SECTOR  Infiltration Attempt  ബട്ടാൽ വെടിവെയ്‌പ്പ്‌  ഭീകരാക്രമണം
Representative Image (ETV Bharat)

By ANI

Published : Jul 23, 2024, 8:14 AM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ബട്ടാല്‍ സെക്‌ടറിലൂടെയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് വൈറ്റ് നൈറ്റ് കോർപ്‌സ്‌ അറിയിച്ചു.

മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സേന കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസങ്ങള്‍ക്കിടെ ജമ്മു കശ്‌മീരിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം രജൗരിയിലെ ഗുന്ദ ഗ്രാമത്തില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് പരിക്കേറ്റിരുന്നു.

READ MORE:രജൗരിയിൽ ആർമി പിക്കറ്റിന് നേരെ ഭീകരാക്രമണം; സൈനികന്‌ പരിക്ക്‌

ABOUT THE AUTHOR

...view details