കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ബെംഗളൂരുവില്‍ വ്യവസായികളുടെയും കരാറുകാരുടെയും വീടുകളിൽ റെയ്‌ഡ്‌ - income tax raid at Bengaluru - INCOME TAX RAID AT BENGALURU

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ രാഷ്‌ട്രീയ പാർട്ടികൾ വോട്ടർമാരെ സ്വാധീനിക്കുന്നതായി ആരോപണമുയരുന്നതിനാല്‍ പ്രധാന വ്യവസായികളുടെയും കരാറുകാരുടെയും വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് റെയ്‌ഡ്‌ നടത്തി.

IT RAIDS ON HOUSES OF BUSINESSMEN  BUSINESSMEN AND CONTRACTORS  LOK SABHA ELECTION 2024  ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ റെയ്‌ഡ്‌
INCOME TAX RAID AT BENGALURU

By ETV Bharat Kerala Team

Published : Apr 20, 2024, 8:40 AM IST

ബെംഗളൂരു: നഗരത്തിലെ പത്തിലധികം സ്ഥലങ്ങളിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്‌ഡ്‌ നടത്തിയതായി റിപ്പോർട്ട്. പ്രധാന വ്യവസായികളുടെയും കരാറുകാരുടെയും വീടുകളിലും ഓഫിസുകളിലുമാണ്‌ ഉദ്യോഗസ്ഥർ റെയ്‌ഡ്‌ നടത്തി രേഖകൾ പിടിച്ചെടുത്ത് പരിശോധന നടത്തിയത്‌. തെരഞ്ഞെടുപ്പിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലാണ്‌ നടപടിയെന്നാണ്‌ വിവരം.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ രാഷ്‌ട്രീയ പാർട്ടികൾ വോട്ടർമാരെ സ്വാധീനിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. അറിയപ്പെടുന്ന വ്യവസായികളും കരാറുകാരും വഴി അനധികൃതമായി പണം കൈമാറ്റം ചെയ്‌തതായി സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ അധികൃതർ റെയ്‌ഡ്‌ നടത്തിയതെന്നാണ്‌ സൂചന.

ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് നേതാവ് കെമ്പരാജുവിന്‍റെ വസതിയിൽ ഐടി ഉദ്യോഗസ്ഥർ റെയ്‌ഡ്‌ നടത്തിയിരുന്നു. വാഴറഹള്ളിയിലെ ഒരു വ്യവസായിയുടെ വീട്ടിലും ഇവർ റെയ്‌ഡ്‌ നടത്തി രേഖകൾ പിടിച്ചെടുത്തു.

ALSO READ:വോട്ടര്‍മാര്‍ക്ക് സഹായമേകാന്‍ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ABOUT THE AUTHOR

...view details