ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയും വേർപ്പെടുത്തുകയും ചെയ്യുന്ന 'സ്‌പേഡെക്‌സ്' സ്‌പേസ് ഡോക്കിങ് ദൗത്യമായ പിഎസ്എൽവി സി60 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് രാത്രി 10 മണിയോടെയാണ് വിക്ഷേപിച്ചത്.
470 കിലോമീറ്റർ ഉയരത്തിലുള്ള സർക്കുലർ ലോ എർത്ത് ഓർബിറ്റിൽ വച്ച് രണ്ട് പേടകങ്ങളും കൂട്ടിച്ചേർക്കുകയാണ് ഐഎസ്‌ആർഒയുടെ ലക്ഷ്യം. പിന്നീട് രണ്ട് ഉപഗ്രഹങ്ങളേയും വേർപ്പെടുത്തുന്ന അൺഡോക്കിങ് പരീക്ഷണവും നടത്തും. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് നിർണായകമായിരിക്കും സ്‌പേഡെക്‌സ് ദൗത്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉപഗ്രഹങ്ങൾ രണ്ടായി വിക്ഷേപിച്ചതിന് ശേഷം കൂട്ടിച്ചേർക്കുന്നതാണ് ഡോക്കിങ്. ഈ സമയം ഉപഗ്രഹങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്ന് മനസിലാക്കാൻ സ്‌പേഡെക്‌സ് ദൗത്യം വഴി സാധിക്കും. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ) സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിലും ഭാവി ചാന്ദ്ര ദൗത്യങ്ങളിലും ഈ പരീക്ഷണം നിർണായകമായിരിക്കും.
ദൗത്യം പൂർത്തിയാകുന്നതോടെ ഡോക്കിങ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ദൗത്യത്തിൻ്റെ വിജയം ഇന്ത്യയുടെ ഭാവി ബഹിരാകാശ അഭിലാഷങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് നേരത്തെ പറഞ്ഞിരുന്നു.
Also Read:വിജയക്കുതിപ്പിൽ ഐഎസ്ആർഒ: 2024ൽ ബഹിരാകാശ മേഖലയിൽ കൈവരിച്ച പ്രധാന നേട്ടങ്ങൾ