കേരളം

kerala

ETV Bharat / bharat

ഇന്ത്യയെ നടുക്കിയ ആ ദിനം; പാര്‍ലമെന്‍റ് ആക്രമണത്തിന് ഇന്ന് 23 വയസ്, ആദരാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി - 2001 PARLIAMENT ATTACK

2001 ഡിസംബർ 13നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്‍റ് ആക്രമണം.

PARLIAMENT ATTACK ANNIVERSARY  AFZAL GURU PARLIAMENT ATTACK  2001 പാര്‍ലമെന്‍റ് ആക്രമണം  രാഷ്‌ട്രപതി ദ്രൗപതി മുർമു
Droupadi Murmu (ETV Bharat)

By ETV Bharat Kerala Team

Published : Dec 13, 2024, 11:36 AM IST

ന്യൂഡൽഹി :2001ലെ പാർലമെന്‍റ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യന്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു. ഭീകര ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു. '2001ല്‍ ഈ ദിനത്തിൽ നമ്മുടെ പാർലമെന്‍റിനെ സംരക്ഷിച്ചു കൊണ്ട് ജീവൻ ബലിയർപ്പിച്ച ധീരന്മാർക്ക് ഞാൻ എന്‍റെ എളിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ധൈര്യവും നിസ്വാർഥ സേവനവും നമ്മളെ പ്രചോദിപ്പിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

രാഷ്‌ട്രം അവരോടും അവരുടെ കുടുംബങ്ങളോടും അഗാധമായ നന്ദിയുള്ളവരാണ്. ഭീകരതയെ ചെറുക്കാനുള്ള രാജ്യത്തിന്‍റെ അചഞ്ചലമായ ദൃഢ നിശ്ചയം ഈ അവസരത്തില്‍ ഞാന്‍ ഉറപ്പിക്കുന്നു. ഭീകര ശക്തികൾക്കെതിരെ നമ്മുടെ രാഷ്‌ട്രം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും പ്രസിഡന്‍റ് മുര്‍മു എക്‌സിൽ കുറിച്ചു.

ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച സൈനികർ രാജ്യത്തെ സേവനത്തിന് ജനങ്ങളെ എന്നും പ്രചോദിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.

2001 ഡിസംബർ 13നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്‍റ് ആക്രമണം ഉണ്ടാകുന്നത്. പാര്‍ലമെന്‍റ് ലേബല്‍ അംബാസഡര്‍ കാറില്‍ പാര്‍ലമെന്‍റ് പടിക്കല്‍ എത്തിയ ഭീകര സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

ഡൽഹി പൊലീസ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർമാരായ ജഗദീഷ്, മത്ബാർ, കമലേഷ് കുമാരി, നാനക് ചന്ദ്, രാംപാൽ, ഹെഡ് കോൺസ്റ്റബിൾമാരായ ഓം പ്രകാശ്, ബിജേന്ദർ സിങ്, ഘൻശ്യാം സിപിഡബ്ല്യൂഡിയിലെ തോട്ടക്കാരനായ ദേശ്‌രാജ് എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം നൂറിലധികം പേരാണ് ഈ സമയം പാർലമെന്‍റ് മന്ദിരത്തില്‍ ഉണ്ടായിരുന്നത്. എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും പിസ്റ്റളുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. പാകിസ്ഥാൻ പിന്തുണയുള്ള ലഷ്‌കർ-ഇ-തൊയ്‌ബ (എൽഇടി), ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) എന്നീ ഭീകര സംഘടനകളാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഭീകരര്‍ക്ക് പാകിസ്ഥാനിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പാകിസ്ഥാന്‍റെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് (ഐഎസ്ഐ) ഏജൻസിയുടെ നിർദേശ പ്രകാരമാണ് ഓപ്പറേഷൻ നടത്തിയതെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികളും ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും കണ്ടെത്തി. തുടര്‍ന്നാണ് ആക്രമണത്തില്‍ പങ്കുള്ള അഫ്‌സല്‍ ഗുരുവിനെ അടക്കം പിടികൂടുന്നത്. 2013ലാണ് അഫ്‌സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്.

Also Read:രണ്ട് മണിക്കൂറിനിടെ മൂന്ന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; ഡല്‍ഹിയില്‍ ശക്തമായ പരിശോധന

ABOUT THE AUTHOR

...view details