കേരളം

kerala

ETV Bharat / bharat

പൂജ ഖേഡ്ക്കറിനെതിരെ നടപടി; ഐഎഎസ് പരിശീലനത്തിന് വിലക്ക്, മസൂറിയിലെ അക്കാദമിയില്‍ ഹാജരാകണം - Puja Khedkar IAS Probation On Hold - PUJA KHEDKAR IAS PROBATION ON HOLD

ട്രെയിനി ഐഎഎസ് ഓഫിസര്‍ പൂജ ഖേഡ്ക്കറിന്‍റെ പ്രൊബേഷന്‍ മരവിപ്പിച്ച് സര്‍ക്കാര്‍. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്‌ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്‌മിനിസ്ട്രേഷനില്‍ ഹാജരാകാനും നിര്‍ദേശം. സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രക്രിയയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തും വിധമുള്ള ഗൗരവമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ സര്‍വീസില്‍ നിന്ന് പുറത്താക്കും.

REPORT AT LBSNAA  അഡീഷണല്‍ ചീഫ് സെക്രട്ടറി  നിതിന്‍ ഗഡര്‍  മഹാരാഷ്‌ട്ര കേഡര്‍ ഐഎഎസ്
പൂജ ഖേഡ്ക്കര്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jul 17, 2024, 6:39 AM IST

ന്യൂഡല്‍ഹി :വിവാദ ഐഎഎസ് ഓഫിസര്‍ പൂജ ഖേഡ്ക്കറിന്‍റെ ഐഎഎസ് പരിശീലനത്തിന് വിലക്കുമായി മഹാരാഷ്‌ട്ര സര്‍ക്കാര്‍. ഇവരോട് ഉടന്‍ മസൂറിയിലെ ലാല്‍ബഹാദൂര്‍ ശാസ്‌ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്‌മിനിസ്ട്രേഷനില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 23നകം ഹാജരാകാനാണ് നിര്‍ദേശം.

സിവില്‍ സര്‍വീസ് കടമ്പ കടക്കാന്‍ വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. വാഷി ജില്ലയിലെ സബ്‌കലക്‌ടറായി പരിശീലനം നടത്തി വരികയായിരുന്നു ഇവര്‍. മഹാരാഷ്‌ട്ര അഡിഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗഡറാണ് ഇവരുടെ ജില്ലാതല പരിശീലനം വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

2023ലെ മഹാരാഷ്‌ട്ര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ പൂജയുടെ യോഗ്യത പരിശോധിക്കാന്‍ ഏകാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പൂജ ഖേഡ്ക്കര്‍ അവരുടെ സ്വകാര്യ ഓഡി കാറില്‍ ചുവപ്പും നീലയും നിറമുള്ള ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതോടെയാണ് ഇവര്‍ക്കെതിരെയുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതിയില്ല.

ഇതിന് പുറമെ യുപിഎസ്‌സി പരീക്ഷയില്‍ ഇവര്‍ നിരവധി വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം നിര്‍ബന്ധിത വൈദ്യപരിശോധനയ്ക്ക് ഇവര്‍ വിധേയ ആയില്ലെന്നും പറയുന്നു. മറ്റ് പിന്നാക്ക വിഭാഗ സംവരണ യോഗ്യതയിലും മുപ്പത്തിനാലുകാരിയായ ഇവര്‍ക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നാണ് സംഭവങ്ങളോട് പൂജയുടെ പ്രതികരണം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കും വരെ താന്‍ നിരപരാധിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാവരും ബുദ്ധിയുള്ളവരാണ്. താന്‍ എന്ത് മറുപടി പറഞ്ഞാലും അത് വിവാദമാകുമെന്നും പൂജ കൂട്ടിച്ചേര്‍ത്തു. ഇവിടുത്തെ സാധാരണക്കാരിലും മാധ്യമങ്ങളിലും തനിക്ക് വിശ്വാസമുണ്ട്. ഇപ്പോള്‍ നല്ലതായും മോശമായും പ്രതികരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ എന്ത് മറുപടി നല്‍കിയാലും അത് പരസ്യമാകും. മാധ്യമവിചാരണയില്‍ താന്‍ കുറ്റക്കാരിയാണ്. എന്നാല്‍ എല്ലാവര്‍ക്കും അത് അങ്ങനെയാകണമെന്നില്ലെന്നും പൂജ ചൂണ്ടിക്കാട്ടി.

'അവര്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. സംസ്ഥാനത്തിന് അവരുടെ പ്രകടനത്തില്‍ തൃപ്‌തിയില്ലെങ്കില്‍ കേന്ദ്രത്തോട് പരാതിപ്പെടാനും അവരെ തിരിച്ച് വിളിപ്പിക്കാനും സാധിക്കും. അവരെ എങ്ങനെ പരിശീലിപ്പിക്കണമെന്ന് തീരുമാനിക്കുന്നതും കേന്ദ്രസര്‍ക്കാരാണ്. രണ്ട് വര്‍ഷത്തേക്ക് പ്രൊബേഷനറി ഉദ്യോഗസ്ഥരായാണ് ഇവരെ നിയമിക്കുന്നത്' -മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേഷ് സഗാദെ പറഞ്ഞു.

Also Read:തിരുവനന്തപുരം കളക്‌ടറെ മാറ്റി, ശ്രീറാം വെങ്കിട്ടരാമനും നിയമനം; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ABOUT THE AUTHOR

...view details