കേരളം

kerala

By ETV Bharat Kerala Team

Published : Jun 28, 2024, 8:45 PM IST

ETV Bharat / bharat

ഹാവേരി വാഹനാപകടം; മരിച്ചവരില്‍ ദേശീയ അന്ധ വനിത ഫുട്ബോൾ ടീം ക്യാപ്‌റ്റനും - Blind football player death

കര്‍ണാടകയിലെ ഹാവേരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ദേശീയ അന്ധ വനിത ഫുട്ബോൾ ടൂർണമെന്‍റ് ടീമിലെ ക്യാപ്‌റ്റന്‍ മാനസ അടക്കം 13 പേര്‍ മരിച്ചു.

BLIND FOOTBALL PLAYER MANASA  KARNATAKA HAVERI ACCIDENT FOOTBALL  ഹാവേരി വാഹനാപകടം  അന്ധ വനിത ഫുട്ബോൾ ടീം ക്യാപ്‌റ്റന്‍
Manasa (ETV Bharat)

ശിവമോഗ : കര്‍ണാടകയിലെ ഹാവേരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച 13 പേരില്‍ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റനും. 24 കാരിയായ മാനസയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അന്ധയായ മാനസ, ദേശീയ അന്ധ വനിത ഫുട്ബോൾ ടൂർണമെന്‍റ് ടീമിലെ ക്യാപ്‌റ്റനാണ്. ബ്രെയില്‍ സ്ക്രിപ്റ്റ് വഴി ബിരുദവും എംഎസ്‌സിയും പൂര്‍ത്തിയാക്കിയ വ്യക്തിയാണ് മാനസ. ഐഎഎസ് കോച്ചിങ്ങിനായി ബെംഗളൂരുവില്‍ പരിശീലനം തുടരവെയാണ് മരണം.

മഹാരാഷ്‌ട്രയിലെ മഹാലക്ഷ്‌മിയുടെയും സവദത്തിയല്ലമ്മയുടെയും ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബന്ധുക്കളാണ് അപകടത്തില്‍ മരിച്ചത്. നിർത്തിയിട്ടിരുന്ന ലോറിയിൽ ഇവര്‍ സഞ്ചരിച്ച ഇടിച്ച് കയറുകയായിരുന്നു. പരശുറാം (45), ഭാഗ്യ (40), നാഗേഷ് (50), വിശാലാക്ഷി (50), സുഭദ്രാഭായ് (65), പുണ്യ (50), മഞ്ജുളാഭായ് (57), ഡ്രൈവർ ആദർശ് (23), മാനസ (24), രൂപ ( 40), മഞ്ജുള (50), ആര്യ (നാല്), നന്ദൻ (ആറ്) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലെ എമ്മെഹട്ടി ഗ്രാമത്തിൽ നിന്നുള്ളവരാണ് എന്നാണ് അറിയുന്നത്.

മാനസയുടെ വിയോഗത്തില്‍ സഹോദരി മഹാലക്ഷ്‌മി ദുഃഖം രേഖപ്പെടുത്തി. 'മാനസ കാഴ്‌ച പരിമിതിയുള്ള ആളായിരുന്നു. അവളുടെ കണ്ണുകൾക്ക് ഓപ്പറേഷൻ നടത്തിയതാണ്. അന്താരാഷ്‌ട്ര ഫുട്ബോൾ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. ഐഎഎസിനു വേണ്ടി കോച്ചിങ് എടുക്കുകയും അതിനായി കഠിനാധ്വാനം ചെയ്യുകയുമായിരുന്നു അവള്‍'- മഹാലക്ഷ്‌മി പറഞ്ഞു.

Also Read :കെഎസ്ആർടിസിയും ടെമ്പോ വാനും കൂട്ടിയിടിച്ചു: ഒരാള്‍ മരിച്ചു, 20 പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details