ഹൈദരാബാദ് :കേരളത്തിൻ്റെ സ്വന്തം ഓണത്തെ ചേര്‍ത്തുപിടിച്ച് തെലങ്കാന. സംഗറെഡ്ഡി ജില്ലയിലെ രുദ്രറാമിലുള്ള ഗീതം ഡീംഡ് സർവകലാശാലയിൽ ആവേശത്തോടെയും ഉത്സാഹത്തോടെയും ഓണാഘോഷം നടന്നു. എല്ലാ വിദ്യാര്‍ഥികളും ഒരുമിച്ച് ഓണഘോഷത്തിന്‍റെ പകിട്ടുകൂട്ടി.
കേരളത്തിന്‍റെ തനത് സംസ്‌കാരത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ആഘോഷമാണ് ഓണം. ഇത് എടുത്തുകാട്ടുന്നതായിരുന്നു സര്‍വകലാശാലയിലെയും ഓണം. പരമ്പരാഗത വസ്‌ത്രം ധരിച്ചാണ് വിദ്യാര്‍ഥികള്‍ ഓണം ആഘോഷിക്കാന്‍ എത്തിയത്.
കേരളത്തിന്‍റെ സ്വന്തം കസവ് സാരിയും കസവ് മുണ്ടും ഉടുത്ത് എത്തിയ വിദ്യാര്‍ഥികള്‍ ഓണത്തിന്‍റെ മാറ്റുകൂട്ടി. ആഘോഷത്തിന്‍റെ ഭാഗമായി വിദ്യാർഥികൾ നിരവധി പരമ്പരാഗത വിഭവങ്ങളും തയ്യാറാക്കി. കേരളത്തിന്‍റെ രുചിവൈഭവം മറ്റ് സംസ്ഥാനത്തെ വിദ്യാര്‍ഥികളും അനുഭവിച്ചറിഞ്ഞു.
മലയാളികളായ വിദ്യാര്‍ഥികളാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തിന്‍റെ സംസ്‌കാരവും പാരമ്പര്യവും എടുത്തുകാട്ടുന്നതായിരുന്നു ആഘോഷ പരിപാടി. ചെണ്ടമേളവും ആര്‍പ്പുവിളികളും ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു.