കേരളം

kerala

ETV Bharat / bharat

26 റഫാൽ മറൈൻ ജെറ്റ് ഇടപാടിനുള്ള അന്തിമ വില സമർപ്പിച്ച് ഫ്രാന്‍സ്; അജിത് ഡോവല്‍ നാളെ ഫ്രാന്‍സില്‍ - 26 Rafale Marine jet for India - 26 RAFALE MARINE JET FOR INDIA

പ്രോജക്റ്റിനായി ഫ്രാന്‍സ് ഏറ്റവും മികച്ച വിലയാണ് അധികാരികൾക്ക് മുന്നില്‍ സമർപ്പിച്ചിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

26 RAFALE MARINE JET FRANCE  INDIA FRANCE RELATION AJIT DOWAL  26 റഫാൽ മറൈൻ ജെറ്റ്  അജിത് ഡോവല്‍ സുരക്ഷ ഉപദേഷ്‌ടാവ്
26 Rafale Marine jet (ETV Bharat)

By ETV Bharat Kerala Team

Published : Sep 29, 2024, 9:42 PM IST

ന്യൂഡൽഹി: 26 റഫാൽ മറൈൻ ജെറ്റ് കരാറിന്‍റെ അന്തിമ വില ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്. ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഫ്രാന്‍സ് വില സംബന്ധിച്ച രേഖ സമര്‍പ്പിച്ചത്. പ്രോജക്റ്റിനായി ഫ്രാന്‍സ് ഏറ്റവും മികച്ച വിലയാണ് അധികാരികൾക്ക് മുന്നില്‍ സമർപ്പിച്ചിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വാര്‍ത്ത ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.

കരാറിന്‍റെ മേലുണ്ടായ ചർച്ചകൾക്ക് ശേഷം ഗണ്യമായ വിലക്കുറവ് ഫ്രാന്‍സ് നൽകിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്‌ച ഇന്ത്യയുമായുള്ള ചർച്ചകൾക്ക് അന്തിമരൂപം നൽകാൻ ഫ്രഞ്ച് സംഘം ഡല്‍ഹിയില്‍ എത്തിയിരുന്നു. ഐഎൻഎസ് വിക്രാന്ത് വിമാന വാഹിനിക്കപ്പലിലും വിവിധ താവളങ്ങളിലുമാണ് 26 റഫാൽ മറൈൻ ജെറ്റുകൾ വിന്യസിക്കുന്നത്. നാളെയാണ് (30-09-2024) അജിത് ഡോവല്‍ പാരീസിൽ ചർച്ച നടത്തുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്ത്യൻ നാവികസേനയുടെ ആക്രമണ ശേഷി ശക്തിപ്പെടുത്തുന്നതില്‍ ഈ കരാർ പ്രധാനമാണ് എന്നാണ് വിലയിരുത്തല്‍. വിമാനത്തിൽ തദ്ദേശീയ ആയുധങ്ങൾ കൂടെ സംയോജിപ്പിക്കണമെന്ന് ഇന്ത്യ ഫ്രാൻസിനോട് ആവശ്യപ്പെട്ടിരുന്നു.

36 റഫാൽ യുദ്ധവിമാനങ്ങൾക്കായുള്ള മുൻ കരാർ ഉപയോഗിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 40 ഓളം ഡ്രോപ്പ് ടാങ്കുകളും വിമാനങ്ങൾക്കായി കുറച്ച് വർക്ക് സ്റ്റേഷനുകളും ഉൾപ്പെടുന്ന നാവിക കരാറിൽ ഇന്ത്യൻ വ്യോമസേനയുടെ ചില ആവശ്യകതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read:'5000 കിലോമീറ്റർ ക്ലാസ്' ബാലിസ്‌റ്റിക് മിസൈലുകളെ തടയും; ഇന്ത്യയുടെ സ്വന്തം മിസൈൽ ഷീൽഡ് പരീക്ഷണം വിജയം

ABOUT THE AUTHOR

...view details