കേരളം

kerala

ETV Bharat / bharat

ഇന്ത്യക്കാരെ നിർബന്ധിച്ച് റഷ്യൻ പട്ടാളത്തിൽ ചേർത്തു; തിരികെയെത്തിക്കാൻ മോദി ഇടപെടണമെന്ന് കുടുംബാംഗങ്ങൾ

നാലോളം ഇന്ത്യക്കാരെ റഷ്യയിൽ നിർബന്ധിത സൈനീക സേവനത്തിന് നിയോഗിച്ചതായി പരാതി. യുവാക്കളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് കുടുംബാംഗങ്ങൾ.

Indians Recruited in Russian Army  Russian Army  റഷ്യൻ പട്ടാളം  ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ  Narendra Modi
Four Indians Recruited in Russian Army Help Sought From Centre

By ETV Bharat Kerala Team

Published : Feb 22, 2024, 10:42 PM IST

കാസ്‌ഗഞ്ച്: റഷ്യയിൽ ജോലിക്കായി പോയ നാലോളം ഇന്ത്യക്കാരെ നിർബന്ധിത സൈനിക സേവനത്തിന് നിയോഗിച്ചതായി പരാതി. മൂന്ന് കർണാടക സ്വദേശികളും ഒരു ഉത്തർപ്രദേശ് സ്വദേശിയും റഷ്യൻ സൈന്യത്തിൽ ചേർന്നതായാണ് വിവരം. ഇവരെ ജോലിക്കായി കൊണ്ടുപോയശേഷം ഏജന്‍റുമാർ കബളിപ്പിച്ച് സൈന്യത്തിൽ ചേർത്തതാണെന്ന് ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾ ആരോപിച്ചു (Indians Recruited in Russian Army).

കുടുംബാംഗങ്ങൾ കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി. പ്രതിസന്ധിയിലായ യുവാക്കളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ബന്ധുക്കൾ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചത്.

ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് സ്വദേശിയായ അർബാബ് ഹുസൈൻ ഹെൽപ്പറായി ജോലി തേടിയാണ് ഒരു ഏജൻ്റ് മുഖേന റഷ്യയിലെത്തിയത്. 2023 നവംബർ 11 നാണ് ഇയാൾ റഷ്യയിലെത്തുന്നത്. എന്നാൽ ഹെൽപർ ജോലി നൽകാതെ തൻ്റെ മകനെ റഷ്യൻ ആർമിയിൽ റിക്രൂട്ട് ചെയ്‌തതായി പിതാവ് അഷ്റഫ് ഹുസൈൻ ആരോപിക്കുന്നു. രണ്ടര മാസം മുമ്പ് മകൻ ഫോണിൽ ഇക്കാര്യം പറഞ്ഞതായി പിതാവ് അവകാശപ്പെട്ടു. മകനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.

മകൻ പ്രതിഷേധിച്ചപ്പോൾ പാസ്‌പോർട്ടും വിസയും പിടിച്ചുവച്ചതായും റഷ്യൻ ഭാഷയിലുള്ള പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചതായും ചെയ്‌തതായി അഷ്‌റഫ് പറയുന്നു. തൻ്റെ മകൻ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുത്തതായും അഷ്റഫ് അവകാശപ്പെട്ടു.

റഷ്യയിൽ സെക്യൂരിറ്റി ഗാർഡായി ജോലിക്ക് പോയ കർണാടകയിലെ കലബുറഗി സ്വദേശികളായ മൂന്ന് യുവാക്കളെയും സൈന്യത്തിലേക്ക് നിയോഗിച്ചതായി ആരോപണമുണ്ട്. കലബുറഗി ജില്ലയിലെ അലന്ദ് താലൂക്കിലെ നരോണ ഗ്രാമത്തിലെ സയ്യിദ് ഇല്യാസ് ഹുസൈനി, മുഹമ്മദ് സമീർ അഹമ്മദ്, സോഫിയ മുഹമ്മദ് എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്. മുംബൈയിൽ നിന്നുള്ള ബാബ എന്ന ഏജന്‍റാണ് തങ്ങളെ ഇവിടേക്ക് കൊണ്ടുവന്നതെന്നും പിന്നീട് സൈന്യത്തിൽ ചേർത്തെന്നും റഷ്യയിൽ നിന്നയച്ച വീഡിയോയിൽ യുവാവ് പറയുന്നു.

കലബുറഗിയിൽ നിന്നുപോയ സയ്യിദ് ഇല്യാസ് ഹുസൈൻ്റെ പിതാവ് നവാസ് കലാഗി കർണാടക പൊലീസിൽ ഹെഡ് കോൺസ്‌റ്റബിളാണ്. അദ്ദേഹം സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാർഗെയെ കണ്ട് സംഭവം വിശദീകരിക്കുകയും കുട്ടികളെ സംരക്ഷിക്കാൻ കർണാടക സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്‌തു. കർണാടകയിൽ നിന്നുള്ള നിന്നുള്ള മൂന്ന് യുവാക്കളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയതായി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും അടിയന്തരമായി അവരെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: യുക്രെയ്ൻ തടവുകാരുമായി പോയ റഷ്യൻ സൈനിക വിമാനം തകർന്നു; 74 മരണം

സംഭവം തന്‍റെ പിതാവുകൂടിയായ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുമായും സംസാരിച്ചിട്ടുണ്ടെന്നും, വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു. മല്ലികാർജുൻ ഖാർഗെ നേരത്തെ കലബുറഗിയിൽ (ഗുൽബർഗ) നിന്നുള്ള എംപിയായിരുന്നു.

ABOUT THE AUTHOR

...view details