ഹൈദരാബാദ്: ബുർഖ ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹൈദരാബാദിലെ ഓൾഡ് സിറ്റിയിലാണ് ഒരു കൂട്ടം യുവാക്കൾ ബുർഖ ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തുകയും റീൽ ചിത്രീകരിക്കുകയും ചെയ്‌തത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഓഗസ്റ്റ് 15 ന് ആണ് വീഡിയോ ചിത്രീകരിക്കുകയും പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്‌തത്. ഇത് പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ അപകടകരമായ രീതിയിൽ വാഹനമോടിക്കുക, പൊതുനിരത്തിൽ ശല്യമുണ്ടാക്കുക എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.