മധ്യപ്രദേശ് :ഷഹ്‌ദോലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തു. മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിലെ ഒരു ഗ്രാമത്തിൽ 15 വയസുള്ള പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തായി പൊലീസ് ചൊവ്വാഴ്‌ച അറിയിച്ചു.
ഇന്നലെ വൈകുന്നേരം പെൺക്കുട്ടിയും സുഹൃത്തും കോച്ചിങ് കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം നടന്നതെന്ന് കോട്വാലി എഡിജിപി ദിനേശ് ചന്ദ്ര സാഗർ. അഞ്ചംഗ സംഘമാണ് ഇവരെ പിടികൂടിയത്. ഇരയുടെ സുഹൃത്തിനെ ബന്ദിയാക്കിയ ശേഷമാണ് പ്രതികൾ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്.