കേരളം

kerala

ETV Bharat / bharat

മുഡ കേസ്; സിദ്ധരാമയ്യയ്ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ലോകായുക്ത - FIR registered against Siddaramaiah

മുഡ ഭൂമി ഇടപാട് കേസിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള മൂന്ന് പ്രതികൾക്കെതിരെ ലോകായുക്തയിൽ എഫ്ഐആർ.

MUDA CASE SIDDARAMAIAH  FIR AGAINST KARNATAKA CM  മുഡ കേസ് സിദ്ധരാമയ്യ  സിദ്ധരാമയ്യയ്ക്കെതിരെ എഫ്ഐആർ
FIR registered against Karnataka CM Siddaramaiah (ETV Bharat)

By ETV Bharat Kerala Team

Published : Sep 27, 2024, 5:37 PM IST

മൈസൂരു: മുഡ ഭൂമി ഇടപാട് കേസിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ മൈസൂരു ലോകായുക്തയിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഒന്നാം പ്രതി. സിദ്ധരാമയ്യയുടെ ഭാര്യ ബി.എൻ പാർവതി, സിദ്ധരാമയ്യയുടെ ഭാര്യ സഹോദരൻ മല്ലികാർജുൻ സ്വാമി, ഭൂമി വിറ്റ ദേവരാജു എന്നിവരാണ് മറ്റ് പ്രതികള്‍.

ലോകായുക്ത എസ്‌പിയാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് കേസില്‍ സിദ്ധരാമയ്യയ്‌ക്ക് എതിരെ ലോകയുക്ത അന്വേഷണത്തിന് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉത്തരവിട്ടത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അഴിമതിക്കേസില്‍ സിദ്ധരാമയ്യയ്‌ക്ക് എതിരെ അന്വേഷണം നടത്താന്‍ ഗവർണർ താവർചന്ദ് ഗെലോട്ട് നൽകിയ അനുമതി ഹൈക്കോടതി ശരിവെച്ചതിന് തൊട്ട് പിന്നാലെയായിരുന്നു പ്രത്യേക കോടതിയുടെ ഉത്തരവ്. സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് മൈസൂർ അർബൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (മുഡ) അനുവദിച്ച ഭൂമിയുമായി ബന്ധപ്പെട്ടാണ് കേസ്.

Also Read:മുഡ കേസ്: സിദ്ധരാമയ്യക്ക് തിരിച്ചടി, ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ABOUT THE AUTHOR

...view details