കേരളം

kerala

ETV Bharat / bharat

എഫ്ഐആർ ഇല്ലാതെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡിക്ക് അധികാരമുണ്ടോ? സുപ്രീം കോടതി പരിശോധിക്കും

പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളിൽ ബന്ധപ്പെട്ട അധികൃതര്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചാൽ സിആർപിസിക്ക് കീഴിൽ യോഗ്യതയുള്ള കോടതിയിൽ നിന്ന് കേന്ദ്ര ഏജൻസിക്ക് നിർദേശം തേടാമെന്ന് ഇഡി

THE SUPREME COURT  ENFORCEMENT DIRECTORATE  മുൻകൂർ എഫ്ഐആർ  സ്വത്തുക്കൾ കണ്ടുകെട്ടല്‍ ഇഡി
SC (ETV Bharat)

By

Published : 6 hours ago

ന്യൂഡൽഹി :മുൻകൂർ എഫ്ഐആർ ഇല്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിന് (ഇഡി) അധികാരമുണ്ടോ എന്ന് സുപ്രീം കോടതി പരിശോധിക്കും. അനധികൃത മണൽ ഖനന കേസില്‍ സ്വകാര്യ കരാറുകാർക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് ഇഡിയെ വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് കേന്ദ്ര ഏജൻസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളിൽ ബന്ധപ്പെട്ട അധകൃതര്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചാൽ സിആർപിസിക്ക് കീഴിൽ യോഗ്യതയുള്ള കോടതിയിൽ നിന്ന് കേന്ദ്ര ഏജൻസിക്ക് നിർദേശം തേടാമെന്ന് സുപ്രീം കോടതി വിധി ഉദ്ധരിച്ച് ഇഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു വാദിച്ചു. എന്നാല്‍ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഇഡിയുടെ വാദത്തെ ശക്തമായി എതിർത്തു. മുൻവിധിയോടെയല്ലാതെ പ്രവർത്തിച്ച് ഇഡി തങ്ങളുടെ അധികാരപരിധി ലംഘിക്കുകയാണെന്ന് റോത്തഗി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇഡിയുടെ അധികാരങ്ങളെക്കുറിച്ച് പഠിച്ച കോടതി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 5ലെ ഒന്നും രണ്ടും വ്യവസ്ഥകളെ പറ്റി എടുത്തു പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അധികാരം നിയമത്തിലെ സെക്ഷൻ 5 ഇഡിക്ക് അധികാരപ്പെട്ടതാണ്. മറ്റൊന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി അന്വേഷിക്കുകയാണെങ്കിൽ എഫ്ഐആർ ഇല്ലാതെ തന്നെ നടപടിയെടുക്കാം എന്നുള്ളതാണ്.

ഇഡി സമർപ്പിച്ച ഹർജിയിൽ സ്വകാര്യ മണല്‍ ഖനന കരാറുകാരൻ കെ ഗോവിന്ദരാജിനും മറ്റുള്ളവർക്കും സുപ്രീം കോടതി നോട്ടിസ് നൽകി. മുൻവിധിയോടെയല്ലാതെ പ്രവർത്തിച്ച് ഇഡി തങ്ങളുടെ അധികാരപരിധി ലംഘിക്കുന്നുവെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. വാദം കേട്ട കോടതി തുടര്‍ വാദം കേള്‍ക്കലിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. 2025 ഫെബ്രുവരി 17ന് വീണ്ടും വാദം കേള്‍ക്കും.

അനധികൃത മണൽ ഖനനം ആരോപിച്ച് സ്വകാര്യ കരാറുകാർക്കെതിരെ ഇഡി സമർപ്പിച്ച ഇസിഐആറിൽ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. നാല് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം. മണൽ ഖനനം പിഎംഎൽഎ പ്രകാരം ഇഡിയുടെ അധികാര പരിധിക്ക് പുറത്താണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടന്ന് ഹൈക്കോടതി ഇഡിയുടെ നടപടികൾ റദ്ദാക്കിയിരുന്നു. കേസില്‍ അന്വേഷണ ഏജൻസി തെരച്ചിൽ നടത്തുകയും കരാറുകാരുടെ സ്വത്തുക്കൾ താത്‌കാലികമായി കണ്ടുകെട്ടാൻ സമൻസ് അയക്കുകയും ചെയ്‌തിരുന്നു.

Also Read: ഭൂമി കയ്യേറ്റം ആരോപിച്ച് ഗുജറാത്തില്‍ മുസ്‍ലിം പള്ളികള്‍ തകര്‍ത്ത സംഭവം; സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു

ABOUT THE AUTHOR

...view details