കട്ടക്ക്:പിരിച്ചുവിടപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ വിനോദ് കുമാര്‍ പത്താം തവണയും കുറ്റക്കാരനെന്ന് കണ്ടെത്തി ഭുവനേശ്വറിലെ പ്രത്യേക വിജിലന്‍സ് കോടതി. 27 അഴിമതി കേസുകളാണ് ഒഡിഷ കേഡറുകാരനായ വിനോദ് കുമാറിനെതിരെയുള്ളത്. 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വിനോദ് കുമാറിനെ 2022 ഫെബ്രുവരിയിലാണ് സര്‍വീസില്‍ നിന്ന് നീക്കിയത്. കോടിക്കണക്കിന് രൂപയുടെ ഭവന പദ്ധതി അഴിതിയിലായിരുന്നു നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2021ല്‍ വിജിലന്‍സ് കോടതി ആദ്യമായി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി വാങ്ങി സര്‍വീസില്‍ നിന്ന് നീക്കുകയായിരുന്നു. വിനോദ് കുമാര്‍ വായ്‌പകള്‍ അനധികൃതമായി നല്‍കിയെന്നും ഇതിന് വായ്‌പയെടുത്തവരില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു. ഒറിസ ഗ്രാമീണ ഭവന വികസന കോര്‍പ്പറേഷന്‍റെ എംഡിയായി 2001ല്‍ സേവനമനുഷ്‌ഠിക്കുന്ന വേളയിലായിരുന്നു അഴിമതി നടത്തിയത്.