കേരളം

kerala

ETV Bharat / bharat

ചാറ്റൽ മഴ പെയ്‌തിട്ടും രക്ഷയില്ല, വായു നിലവാരം മാറ്റമില്ലാതെ തുടരുന്നു; ശ്വാസം മുട്ടി ഡൽഹി - DELHI WEATHER UPDATES

എയർ ക്വാളിറ്റി ഇൻഡെക്‌സ് (എക്യുഐ) 405 ആണ് ഇന്നലെ (ഡിസംബർ 23) രേഖപ്പെടുത്തിയത്.

DELHI AQI TODAY  DELHI AIR QUALITY  AIR QUALITY INDEX  ഡൽഹി വായു നിലവാരം
A man wearing a face mask walks amid dense fog following light rains on a cold winter morning, at Kartavya Path in New Delhi on Monday. (ANI)

By ETV Bharat Kerala Team

Published : Dec 24, 2024, 11:23 AM IST

ന്യൂഡൽഹി :മഴ പെയ്‌തിട്ടും വായു നിലവാരം ഡൽഹിയിൽ മാറ്റമില്ലാതെ തുടരുകയാണ്. എയർ ക്വാളിറ്റി ഇൻഡെക്‌സ് (എക്യുഐ) 405 ആണ് ഇന്നലെ (ഡിസംബർ 23) രേഖപ്പെടുത്തിയത്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ കണക്കനുസരിച്ച് വായുമലിനീകരണത്തിൽ നിന്ന് ഒരു ആശ്വാസവുമില്ലെന്നാണ് എക്യുഐ സൂചിപ്പിക്കുന്നത്. ഇന്നലെ അപകടമാം വിധത്തിലാണ് എക്യുഐ ഉയർന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചെറിയ കാറ്റിനോടൊപ്പം ഇന്നലെ പെയ്‌ത ചാറ്റൽ മഴയിൽ 2.5 നീളമുള്ള സൂക്ഷ്‌മ കണികകൾ വായുവിൽ തങ്ങിനിൽക്കാൻ കാരണമാകുമെന്ന് വിദഗ്‌ധർ പറയുന്നു. ഈ കണികകൾ മനുഷ്യൻ്റെ ശ്വാസകോശത്തിലേക്ക് കടക്കുകയും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ചാറ്റൽ മഴയ്ക്കിടയിലും തുടർച്ചയായ മലിനീകരണം

'ഡൽഹി എൻസിആറിലെ ശൈത്യകാല സാഹചര്യം വർഷം തോറും കഠിനമായിക്കൊണ്ടിരിക്കുകയാണ്. മലിനീകരണത്തിലേക്ക് നയിക്കുന്ന പിഎം 2.5, പിഎം 10 എന്നിങ്ങനെയുള്ള ഏറ്റവും ചെറിയ കണികകൾ വളരെ സൂക്ഷ്‌മവും അപകടകരവുമാണ്. അനിശ്ചിതമായ കാലാവസ്ഥ കാരണം വായുവിൽ ഇവ തങ്ങിനിൽക്കുന്നതായിരിക്കും. ഇന്നലെ (ഡിസംബർ 23) പെയ്‌ത നേരിയ മഴ മലിനീകരണത്തെ കുറയ്‌ക്കാൻ പര്യാപ്‌തമായിരുന്നില്ല.' പരിസ്ഥിതി വിദഗ്‌ധനായ മനു ശർമ്മ പറഞ്ഞു.

Delhi (ANI)

ഇവ മൂലം മനുഷ്യന് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നത്തെ കുറിച്ചും ശര്‍മ്മ വ്യക്തമാക്കിയരുന്നു. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) മലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഗ്യാസ് ചേമ്പറിലാണ് ഡൽഹിയിലെ ജനങ്ങൾ താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലിനീകരണ പ്രശ്‌നങ്ങളിൽ കാലാവസ്ഥയുടെ പങ്ക്

ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി) ഇന്നലെ ഡൽഹിയിലെ താപനില 18.4 ഡിഗ്രി സെൽഷ്യസാണ് അടയാളപ്പെടുത്തിയത്. 79% മുതൽ 95% വരെയുള്ള ഉയർന്ന ആർദ്രതയ്‌ക്കൊപ്പം മൂടൽമഞ്ഞും കൂടി വന്നതോടെ സ്ഥിതി കൂടുതൽ വഷളായി.

'ഡിസംബറിൻ്റെ ആദ്യ പകുതിയിൽ വീശിയ കാറ്റ് മലിനീകരണത്തിൻ്റെ തോത് കുറയ്‌ക്കുകയും വായുവിൻ്റെ ഗുണനിലവാരം കൂട്ടുകയും ചെയ്‌തു. എന്നാൽ ഡിസംബർ 16ന് ശേഷം, വാഹനങ്ങളിൽ നിന്നുള്ള പുക, വ്യവസായങ്ങൾ, നിർമാണം എന്നിവയിൽ നിന്നുള്ള മലിനീകരണം കൂടുതലായും ഉണ്ടായി. ഇത് നഗരത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുകയായിരുന്നു.' കാലാവസ്ഥാ വിദഗ്‌ധൻ എസ്എൻ മിശ്ര പറഞ്ഞു.

മലിനീകരണ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കിയില്ലെങ്കിൽ ഭയാനകമായ ഈ സാഹചര്യം നിലനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേത്തു.

ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) നടപ്പാക്കുന്നതിലുള്ള വീഴ്‌ച

നിർമാണം, കെട്ടിടം പൊളിക്കൽ, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന ജിആർഎപി സ്റ്റേജ് IV നടപടികൾ ഡിസംബർ 16 മുതൽ ഡൽഹി എൻസിആറിൽ നിലവിലുണ്ട്. എന്നാൽ പ്രതിസന്ധിയുടെ തോത് പരിഹരിക്കാൻ ഈ നടപടികൾ പര്യാപ്‌തമല്ലെന്ന് വിദഗ്‌ധരും ജനങ്ങളും ഒരുപോലെ അഭിപ്രായപ്പെടുന്നു.

അനുകൂലമായ കാലാവസ്ഥ ഉണ്ടാകുന്നത് വരെ കാത്തിരിക്കുന്നതിന് പകരം വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതിയും ഈ വിഷയത്തിൽ ഇടപെട്ട് പറഞ്ഞിരുന്നു.

പ്രതിരോധ നടപടികൾ സ്വീകരിച്ച് മുംബൈ

വായു മലിനീകരണ തോതിൽ ഡൽഹി മുന്നിട്ട് നിൽക്കുമ്പോൾ മുംബൈയും വായുവിൻ്റെ ഗുണനിലവാരമില്ലായ്‌മയില്‍ ഒട്ടും പിന്നിലല്ല. വായുവിൻ്റെ ഗുണനിലവാരത്തിൽ മുംബൈ ഡൽഹിയുടെ പിന്നാലെ തന്നെയുണ്ട്. എയർ ക്വാളിറ്റി ഇൻഡെക്‌സ് 135 ആണ് നഗരത്തിൽ ഇന്നലെ രേഖപ്പെടുത്തിയത്. ഇന്ന് മുതൽ ഡൽഹിയിൽ മേഘാവൃതമായ ആകാശവും നേരിയ മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം.

താപനില 19നും 9 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷ. ഇത് നേരിയ ആശ്വാസം നൽകുമെങ്കിലും മലിനീകരണം കുറയ്‌ക്കുന്നതിനായി ദീർഘകാലത്തേക്കുള്ള പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിന് മുൻകരുതലെടുക്കണമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.

Also Read:'ശ്വാസം മുട്ടി' മരിച്ചത് 15 ലക്ഷം പേര്‍! 10 വര്‍ഷത്തെ കണക്ക് ഞെട്ടിക്കുന്നത്; വായു മലിനീകരണവുമായി ബന്ധപ്പെട്ട പഠനം പുറത്ത്

ABOUT THE AUTHOR

...view details