കേരളം

kerala

ETV Bharat / bharat

ഡല്‍ഹി മദ്യനയക്കേസ്‌: അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതി - NOD TO ED TO PROSECUTE KEJRIWAL

നടപടി ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്.

Delhi LG  Excise Policy case  2025 Delhi Assembly Polls  VK Saxena
Arvind Kejriwal (ANI)

By ANI

Published : Dec 21, 2024, 1:38 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് അനുമതി നല്‍കി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വികെ സക്‌സേന. ഈ മാസം അഞ്ചിനാണ് അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അനുമതി തേടിയത്.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി. ഇതിനിടെ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഫയല്‍ ചെയ്‌ത പരാതിയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് കൂടുതല്‍ സമയം നല്‍കി. ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് നടപടി എന്നതും ശ്രദ്ധേയമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഫെബ്രുവരി അഞ്ചിന് ജസ്റ്റിസ് മനോജ് കുമാര്‍ ഒഹ്‌രിയുടെ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും. ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയയ്ക്കും എതിരെ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

എക്‌സൈസ് നയ അഴിമതിയിൽ തങ്ങൾക്കെതിരായ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന്‍റെ കുറ്റപത്രം പരിഗണിക്കാനുള്ള വിചാരണക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിലായിരുന്നു ഈ നടപടി. മദ്യനയ കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റും(ഇഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും കെജ്‌രിവാളിനും സിസോദിയയ്ക്കും നിലവില്‍ ജാമ്യം നല്‍കിയിരിക്കുകയാണ്.

മദ്യവ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസൻസ് നല്‍കുന്നതിന് എഎപി നേതാക്കള്‍ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് ഇഡി ആരോപിച്ചു. മദ്യത്തിന്‍റെ മൊത്ത വിതരണ അവകാശം സ്വകാര്യ വ്യക്തികൾക്ക് നൽകിയതാണ് അഴിമതിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും ഇഡി ആരോപിച്ചിരുന്നു. അതേസമയം, തങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ 2022ലെ പഞ്ചാബിലെയും ഗോവയിലെയും തെരഞ്ഞെടുപ്പ് ഫലത്തെ നേരത്തെ സ്വാധീനിച്ചതായി എഎപി നേതാക്കൾ പ്രതികരിച്ചിരുന്നു.

Also Read:ഡല്‍ഹി മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി സുപ്രീം കോടതി

ABOUT THE AUTHOR

...view details