ന്യൂഡൽഹി:അലോപ്പതിക്കെതിരായ വിവാദ പരാമർശം പിൻവലിക്കണമെന്ന് പതഞ്ജലി സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവിനോട് ഡൽഹി ഹൈക്കോടതി. പതഞ്ജലിയുടെ 'കൊറോണിൽ' കൊവിഡിനുള്ള മരുന്നാണെന്ന അവകാശവാദം പിൻവലിക്കാനും നിർദേശമുണ്ട്. അലോപ്പതി മരുന്നുകളും ഡോക്‌ടർമാരും കൊവിഡ് മരണത്തിന് കാരണമായതായി ആരോപിക്കുന്ന പോസ്റ്റുകൾ മൂന്ന് ദിവസത്തിനകം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കാനാണ് നിർദേശം.
പതഞ്ജലിയുടെ 'കൊറോണിൽ' ഉപയോഗിക്കുന്നതിലൂടെ കൊവിഡ്-19 ഭേദമാകുമെന്ന് ബാബ രാംദേവ് അവകാശവാദമുന്നയിച്ചിരുന്നു. അതേസമയം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്ന് എന്ന ലൈസൻസാണ് ഈ ടാബ്‌ലെറ്റിനുള്ളത്. ഇതിനെയാണ് കൊവിഡ് ഭേദമാക്കാനുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് പതഞ്ജലി പരസ്യം ചെയ്യുന്നത്.