ന്യൂഡൽഹി :തലസ്ഥാന നഗരിയിൽ വായു മലിനീകരണം രൂക്ഷം. നഗരത്തിന്‍റെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് താഴ്‌ന്നതിനാൽ ഇന്ന് (ഒക്‌ടോബർ 23) രാവിലെ ഡൽഹിയെ കനത്ത പുകമഞ്ഞ് പൊതിഞ്ഞു. തലസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 363 രേഖപ്പെടുത്തി.
വായു മലിനീകരണത്തിന്‍റെ തോത് എത്രമാത്രം ഉയർന്നിട്ടുണ്ടെന്ന് കണക്കാക്കുന്ന സൂചികയാണ് എയർ ക്വാളിറ്റി ഇൻഡക്‌സ്. ജഹാംഗീർപുരി മോണിറ്ററിങ് സ്‌റ്റേഷനിൽ എയർ ക്വാളിറ്റി ഇൻഡക്‌സ് 418, വിവേക് വിഹാറിൽ 407, ആനന്ദ് വിഹാറിൽ 402 എന്നിങ്ങനെ രേഖപ്പെടുത്തി. അതേസമയം സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ (സിപിസിബി) കണക്കനുസരിച്ച് കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക