ജാര്‍ഖണ്ഡ്:ഛത്രയില്‍ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശി ആശിഷ് കുമാറാണ് മരിച്ചത്. ഷില ഒപി സിആര്‍പിഎഫ് ക്യാമ്പിലെ 22ാം ബറ്റാലിയന്‍ അംഗമായിരുന്നു ആശിഷ്.
ഇന്നലെ (ജൂലൈ 25) രാത്രിയാണ് ജവാന്‍ ജീവനൊടുക്കിയത്. സിമാരിയ പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്കിടെയാണ് ആത്മഹത്യ. സംഭവത്തിന് പിന്നാലെ ക്യാമ്പിലുണ്ടായിരുന്നവരില്‍ നിന്ന് സിആര്‍പിഎഫും പൊലീസും വിവരങ്ങള്‍ ആരാഞ്ഞു.
ജവാന്‍റെ കുടുംബത്തെ വിവരം അറിയിച്ചു. ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം ഛത്രയിലെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.