ബെംഗളൂരു :ബിജെപിക്കെതിരെ ദിനപ്പത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം കൊടുത്ത കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനും കോടതി ജാമ്യം അനുവദിച്ചു. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2023 ല്‍, ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ വിവിധ തസ്‌തികകൾക്ക് നിരക്ക് നിശ്ചയിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജിൽ ‘അഴിമതി നിരക്ക് പട്ടിക’ എന്ന പേരിൽ പരസ്യം നൽകിയിരുന്നു.