ജയ്‌പൂർ: രാജസ്ഥാന്‍ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍റെ കാലിൽ എലി കടിച്ചു. ബ്ലഡ് കാന്‍സര്‍ ചികിത്സയ്‌ക്കെത്തിയ 10 വയസുകാരനാണ് ദുരവസ്ഥയുണ്ടായത്. ചികിത്സയിലിരിക്കെ കുട്ടി ഇന്ന് മരിച്ചു.
ഡിസംബർ 11ന് ആണ് കുട്ടിയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്‌മിറ്റ് ആയി കുറച്ചു കഴിഞ്ഞപ്പോള്‍, കുട്ടി നിര്‍ത്താതെ കരയുന്നത് കേട്ടാണ് എല്ലാവരും മുറിയിലേക്ക് ഓടിയെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീട്ടുകാര്‍ പുതപ്പ് നീക്കിയപ്പോൾ എലികൾ തലങ്ങും വിലങ്ങും ഓടുന്നതാണ് കണ്ടത്. കുട്ടിയുടെ കാൽവിരലിൽ നിന്ന് രക്തവും ഒഴുകുന്നുണ്ടായിരുന്നു. മാതാപിതാക്കള്‍ ഉടന്‍ നേഴ്‌സിനെ വിവരമറിയിക്കും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്‌തു.
കുട്ടിയുടെ കാലിൽ എലി കടിച്ചു എന്ന വാർത്ത ലഭിച്ചയുടൻ കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കിയതായി സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് ഡോ. സന്ദീപ് ജസുജ ഇടിവി ഭാരതിനോട് പറഞ്ഞു. കുട്ടി മരിച്ചത് എലിയുടെ ആക്രമണം മൂലമല്ല, കാൻസർ മൂര്‍ഛിച്ചത് മൂലമാണ് എന്നും ഡോക്‌ടര്‍ വ്യക്തമാക്കി. ആശുപത്രി പരിസരത്ത് ശുചിത്വം ഉറപ്പാക്കാൻ നിർദേശങ്ങൾ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് പുറമെ RUHS കോളജ് ഓഫ് മെഡിക്കൽ സയൻസിലും എലി ശല്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തെരുവ് നായ്ക്കൾ ആശുപത്രി പരിസരത്ത് അലഞ്ഞു തിരിയുന്നത് കണ്ടതായി RUHS-ൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ശുചീകരണത്തിന് കരാർ തൊഴിലാളികളെ നിയോഗിച്ചിട്ടും ആശുപത്രിയുടെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. ആളുകൾ മാലിന്യം തള്ളുന്നതും ഭക്ഷണ സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിയുന്നതുമാണ് എലിശല്യം രൂക്ഷമായതെന്ന് അധികൃതർ പറഞ്ഞു.
Also Read :ആറ് സ്‌കൂളുകളില്‍ സ്ഫോടനമുണ്ടാകും, ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി; പരിശോധന ശക്തം