ന്യൂഡല്‍ഹി: മക്കള്‍ രക്ഷിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തുക്കളല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഒരു സ്‌ത്രീയുടെ പങ്കാളിക്കെതിരെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹ സമയത്ത് അവര്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.
വിവാഹ സമയത്ത് പെണ്‍കുട്ടി പ്രായപൂര്‍ത്തി ആയിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ക്ക് അവളുടെ വിവാഹം അംഗീകരിക്കാനാകാത്തത് കൊണ്ടാണ് ഹര്‍ജിയുമായെത്തിയതെന്നും കോടതി പറഞ്ഞു. നിങ്ങള്‍ക്ക് ആരെയും തടവിലാക്കാന്‍ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ കുട്ടിയെ ഒരു സ്ഥാവര -ജംഗമ സ്വത്തായി കരുതുന്നത് കൊണ്ടാണ് അവളുടെ വിവാഹം അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തത് എന്നും കോടതി ചൂണ്ടിക്കാട്ടി. നിങ്ങളുടെ മകളുടെ വിവാഹം അംഗീകരിക്കൂ എന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക