ഫറൂഖാബാദ് (ഉത്തര്‍പ്രദേശ്): കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സന്യാസി ഉള്‍പ്പെടെ രണ്ട് പേർ മരിച്ചു. ഫറൂഖാബാദ് ജില്ലയിലെ രാജെപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അപകടത്തില്‍ മനോജ് ഭാരതി ബാബ ഗുരു (85) എന്ന സന്യാസിയും, ഡ്രൈവർ മോത്തി എന്ന റിങ്കു (45) വുമാണ് മരിച്ചത്.
രാജേപൂർ പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഗാന്ധി ഗ്രാമത്തിന് സമീപം അമിതവേഗതയിൽ വന്ന വാഹനവുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുവിനെയും പരിക്കേറ്റ മറ്റ് രണ്ട് പേരെയും രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റൊരു സന്യാസി കൃഷ്‌ണ ഭാരതി, ചികിത്സയിലാണെന്ന് അവർ പറഞ്ഞു.