ന്യൂഡല്‍ഹി : കേരളത്തിന് ഇക്കുറി രണ്ട് കേന്ദ്രമന്ത്രിമാര്‍. സുരേഷ് ഗോപിക്ക് ഒപ്പം ഒരാൾക്ക് കൂടി മൂന്നാം മോദി സർക്കാരിലേക്ക് നറുക്ക് വീണിരിക്കുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും.
നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മിഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. ക്രിസ്‌ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍റെ പദവിയും അലങ്കരിച്ചിരുന്നു.