കേരളം

kerala

ETV Bharat / bharat

'ഓരോ 3 മണിക്കൂറിലും ഒരു ബലാത്സംഗം, ഓരോ 5 മണിക്കൂറിലും ഒരു തട്ടിക്കൊണ്ടുപോകല്‍'; തെലങ്കാന സര്‍ക്കാരിനെതിരെ കെ കവിത - KAVITHA SLAMS CONGRESS GOVT

കുറ്റകൃത്യങ്ങളുടെ നിരക്കിൽ വർധനയുണ്ടായിട്ടും സര്‍ക്കാര്‍ സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കവിത കുറ്റപ്പെടുത്തി.

BRS LEADER KAVITHA  KAVITHA ON WOMEN SAFETY TELANGANA  ബിആര്‍എസ് നേതാവ് കവിത  KAVITHA AGAINST BJP
K Kavitha (ANI)

By ETV Bharat Kerala Team

Published : Dec 30, 2024, 3:04 PM IST

ഹൈദരാബാദ് :സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിആർഎസ് എംഎൽസി കെ കവിത. കുറ്റകൃത്യങ്ങളുടെ നിരക്കിൽ 10 ശതമാനം വർധനയുണ്ടായിട്ടും സ്‌ത്രീകളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതില്‍ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ഇവിടെ ഓരോ മൂന്ന് മണിക്കൂറിലും ഒരു ബലാത്സംഗവും ഓരോ അഞ്ച് മണിക്കൂറിലും ഒരു തട്ടിക്കൊണ്ടുപോകലും നടക്കുന്നുണ്ടെന്നും കവിത പറഞ്ഞു.

സ്‌ത്രീ സുരക്ഷയ്‌ക്ക് കോൺഗ്രസ് സർക്കാർ ഒരു ശ്രദ്ധയും നൽകുന്നില്ല. ഇത് നിര്‍ഭാഗ്യകരമാണെന്നും ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും കവിത പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ തെലങ്കാനയിൽ സമാധാനവും സ്ത്രീകൾക്ക് സുരക്ഷിതത്വവും ഉണ്ടെന്ന് തങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

സ്‌ത്രീകൾക്കെതിരായ ചെറിയ കുറ്റകൃത്യങ്ങൾ തടയുന്നതിനായി 'ഷീ ടീം' സ്ഥാപിച്ചു. അവ ഹീനമായ കുറ്റകൃത്യങ്ങൾ തടയുന്നു. സ്ത്രീ സുരക്ഷയെ കുറിച്ച് സര്‍ക്കാര്‍ ശരിയായ അവലോകനം നടത്തണമെന്നും കവിത ആവശ്യപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നിസാമാബാദ് മേഖലയില്‍ വികസനം കൊണ്ടുവരാത്തതിനെ തുടര്‍ന്ന് നേരത്തെ തന്നെ കവിത കോൺഗ്രസിനും ബിജെപിക്കും എതിരെ രൂക്ഷ വമര്‍ശനം നടത്തിയിരുന്നു. വികസന വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിനെ കുറിച്ച് കോൺഗ്രസ് സർക്കാർ സംസാരിക്കുന്നു പോലുമില്ല. രണ്ട് ദേശീയ പാർട്ടികളും തെലങ്കാനയിലെ ജനങ്ങളെ തോല്‍പ്പിച്ചെന്നും കവിത അഭിപ്രായപ്പെട്ടു.

Also Read:തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ മത്സരിക്കുന്നതിലുള്ള വിലക്ക് പിൻവലിക്കാൻ തെലങ്കാന

ABOUT THE AUTHOR

...view details