ചണ്ഡീഗഡ്:ടോയ് ട്രെയിൻ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന 11 വയസുകാരന് മരിച്ചു. നവാൻഷഹർ സ്വദേശിയായ ഷഹബാസാണ് മരിച്ചത്. എലൻ്റെ മാളിലെ ടോയ് ട്രെയിനിൽ കയറുന്നതിനിടെ മറിഞ്ഞു വീണ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ശനിയാഴ്‌ച (ജൂണ്‍ 22) ഉച്ചയോടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.
ടോയ് ട്രെയിൻ മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലിരിക്കേ 11 വയസുകാരന്‍ മരിച്ചു - Boy Dies As Toy Train Overturns - BOY DIES AS TOY TRAIN OVERTURNS
ടോയ് ട്രെയിന്‍ മറിഞ്ഞ് പരിക്കേറ്റ കുട്ടി മരിച്ചു. നവാൻഷഹർ സ്വദേശിയായ ഷഹബാസാണ് (11) മരിച്ചത്. ശനിയാഴ്‌ചയാണ് അപകടത്തില്‍ കുട്ടിയുടെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റത്.
Published : Jun 24, 2024, 8:29 PM IST
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ഇന്നലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ മാൾ മാനേജ്‌മെൻ്റിനെതിരെയും ടോയ് ട്രെയിൻ ഉടമയ്‌ക്കെതിരെയും ഇൻഡസ്‌ട്രിയൽ ഏരിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഓടിക്കൊണ്ടിരുന്ന ടോയ് ട്രെയിനിൻ്റെ ബാലൻസ് നഷ്‌ടപ്പെട്ടതിനെ തുടർന്ന് പിൻഭാഗം മറിഞ്ഞു വീണാണ് അപകടം ഉണ്ടായതെന്ന് കുട്ടിയുടെ പിതാവ് ജിതീന്ദർ പാൽ സിങ് പറഞ്ഞു. ടോയ് ട്രെയിൻ ഓപ്പറേറ്ററുടെ അനാസ്ഥ കാരണമാണ് തൻ്റെ മകൻ മരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Also Read:ഗോവണിയില്‍ നിന്നും കാല്‍ വഴുതി വീണു; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം