ബെംഗളൂരു :ബിജെപി, ജെഡിഎസ് എംഎൽഎമാർ ധര്‍ണക്കിടെ കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ കിടന്നുറങ്ങി. വാൽമീകി വികസന കോർപറേഷൻ, MUDA അഴിമതി തുടങ്ങിയവയിൽ ചർച്ചകൾ സംഘടിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സഭയിൽ എംഎൽഎമാർ ധര്‍ണ നടത്തിയത്. ഉറങ്ങുന്നതിന് മുമ്പ് എംഎൽഎമാർ ഒന്നിച്ചിരുന്ന് ഹനുമാൻ ചാലിസയും ഭജനയും പാടി.
കുംഭകോണം ചർച്ച ചെയ്യാനുള്ള പ്രമേയം ബിജെപി അംഗങ്ങൾ ബുധനാഴ്‌ച സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാല്‍ സ്‌പീക്കർ അത് തള്ളി. ഇതിൽ രോഷാകുലരായ പ്രതിപക്ഷാംഗങ്ങൾ സർക്കാരിനും സ്‌പീക്കർക്കും എതിരെ പ്രതിഷേധം തുടങ്ങുകയായിരുന്നു. തുടർന്ന് സ്‌പീക്കർ സഭാനടപടികൾ നിർത്തിവയ്‌ക്കുകയും പ്രതിപക്ഷം രാത്രി നീണ്ട പ്രതിഷേധം സംഘടിപ്പിക്കുകയും ചെതു. പ്രതിപക്ഷ നേതാവ് ആർ അശോക്, ബിജെപി കർണാടക അധ്യക്ഷൻ ബി വൈ വിജയേന്ദ്ര, ചളവടി നാരായണസ്വാമി എന്നിവർ ഉൾപ്പെടെയുള്ള ബിജെപി, ജെഡിഎസ് എംഎൽഎമാർ സമരത്തിൽ പങ്കെടുത്തു.