ഗുവാഹത്തി:വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്ക് കിഴക്ക് നിന്ന് 25 സീറ്റുകളില്‍ 22 എണ്ണവും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎസഖ്യം സ്വന്തമാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.അസമിലെ പതിനാല് സീറ്റുകളില്‍ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ അനിശ്ചിതത്വം ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളും എന്‍ഡിഎ സ്വന്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു( Northeast).
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വളരെ ലളിതമായിരിക്കുമെന്നും(Himanta Biswa Sarma) ഭരണസഖ്യത്തിന് നിഷ്‌പ്രയാസം വിജയിക്കാനാകുമെന്നും എന്‍ഡിഎയുടെ പ്രാദേശിക സഖ്യമായ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം(എന്‍ഇഡിഎ)കണ്‍വീനര്‍ കൂടിയായ ഹിമന്ത ചൂണ്ടിക്കാട്ടി. വികസനം മാത്രമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയം. മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് വലിയ തോതിലുള്ള ജോലികളാണ് പുരോഗമിക്കുന്നത്. അസമില്‍ പതിനൊന്ന് സീറ്റ് നേടാനാണ് ബിജെപി നയിക്കുന്ന സഖ്യം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമിലെ ജനത അനുഗ്രഹിക്കുകയാണെങ്കില്‍ പന്ത്രണ്ട് സീറ്റുവരെ നേടാനാകും. ഇതില്‍ കൂടുതല്‍ കിട്ടില്ല. എല്ലാ സീറ്റിലും വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു(NDA).
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തിയതിലൂടെ സംസ്ഥാനത്തെ 126 അംഗ നിയമസഭാ സീറ്റുകളില്‍ 105ലും നാട്ടുകാരായ പ്രതിനിധികളാണ്.