കേരളം

kerala

ETV Bharat / bharat

അസമിൽ ജില്ല കോൺഗ്രസ് അധ്യക്ഷനെ പുറത്താക്കി; നടപടി ബിജെപി മുഖ്യമന്ത്രിയെ ഷാൾ അണിയിച്ചതിന് - Himanta Biswa Sarma

ബിജെപി മുഖ്യമന്ത്രിയെ ഷാൾ അണിയിച്ച് അഭിനന്ദിക്കുന്ന ചിത്രം വൈറലായതിന് പിന്നാലെ ജില്ല കോണ്‍ഗ്രസ് അധ്യക്ഷനെ പുറത്താക്കി അസം കോൺഗ്രസ്. നടപടി ഗോലാഘട്ട് ജില്ലാ പ്രസിഡൻ്റ് ദാദു തായെ‌യ്‌ക്കെതിരെ.

Asam Congress  Dadu Taye expelled  അസം കോൺഗ്രസ്  Himanta Biswa Sarma  ഹിമന്ത ബിശ്വ ശർമ്മ
Asam Congress Expelled District President

By ETV Bharat Kerala Team

Published : Feb 17, 2024, 9:09 PM IST

ഗുവാഹത്തി:ബിജെപി ബന്ധമാരോപിച്ച് ജില്ല അധ്യക്ഷനെ സസ്‌പെൻഡ് ചെയ്‌ത്‌ അസം കോൺഗ്രസ്. ഗോലാഘട്ട് ജില്ലാ പ്രസിഡൻ്റ് ദാദു തായെ-യെ ആണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) സസ്‌പെൻഡ് ചെയ്‌തത്‌. പാർട്ടി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് നടപടിയെന്ന് എപിസിസി അധ്യക്ഷൻ ഭൂപെൻ ബോറ വ്യക്തമാക്കി.

ദാദു തായെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ പരമ്പരാഗത ഷാൾ അണിയിച്ച് അഭിനന്ദിക്കുന്ന ചിത്രം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് എപിസിസി അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസയച്ചത്. എന്നാൽ ഇതിന് ദാദു മറുപടി നല്‍കിയില്ല. വ്യക്തിപരമായ കാരണത്താലാണ് താൻ മുഖ്യമന്ത്രിയെ കാണാൻ പോയതെന്നാണ് ദാദു തായെയുടെ വാദം.

ഹിമന്ത ബിശ്വ ശർമ്മ ഫെബ്രുവരി 14-ന് 'ഗാവ് ചലോ' (ഗ്രാമങ്ങൾ സന്ദർശിക്കൽ) പരിപാടിയുടെ ഭാഗമായി ജോർഹട്ട് ജില്ലയിൽ സന്ദർശനം നടത്തിയിരുന്നു. അതിനിടെയാണ് ഗോലാഘട്ട് ജില്ലാ പ്രസിഡൻ്റ് ദാദു തായെ മുഖ്യമന്ത്രിയെ കണ്ട് ഷാൾ അണിയിച്ചത്.

രണ്ട് കോൺഗ്രസ് എംഎൽഎമാർ ഹിമന്ത ബിശ്വ ശർമ്മയുടെ സർക്കാരിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജില്ല അധ്യക്ഷൻ മുഖ്യമന്ത്രിക്ക് ഷാൾ അണിയിച്ചത്. കമലാഖ്യ ദേ പുർകയസ്‌ത, ബസന്ത ദാസ് എന്നിവരാണ് ബിജെപി സർക്കാരിന് നിരുപാധിക പിന്തുണ അറിയിച്ചത്.

Also Read:ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിന്‍റെ ആള്‍മാറാട്ടം, അപരന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

തരുൺ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ ദാസ് മന്ത്രിയായിരുന്നു ബസന്ത ദാസ്. അതേസമയം പാർട്ടിയുടെ വർക്കിങ് പ്രസിഡൻ്റായിരുന്നു പൂർകയസ്‌ത .

ABOUT THE AUTHOR

...view details