കേരളം

kerala

ETV Bharat / bharat

'ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ തയ്യാര്‍'; മോദിക്ക് മുന്നില്‍ ഓഫര്‍ വച്ച് കെജ്‌രിവാള്‍ - Kejriwal Challenges Modi - KEJRIWAL CHALLENGES MODI

ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരുകൾ സംസ്ഥാനങ്ങളില്‍ പരാജയമാണെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചു.

ARVIND KEJRIWAL TO PM MODI  HARYANA JAMMU ELECTIONS  അരവിന്ദ് കെജ്‌രിവാള്‍ മോദി  ബിജെപി ഹരിയാന ജമ്മു കശ്‌മീര്‍
Aravind Kejriwal (ETV Bharat)

By ETV Bharat Kerala Team

Published : Oct 6, 2024, 3:29 PM IST

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സൗജന്യ വൈദ്യുതി നൽകിയാല്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ തയാറെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ ജനത കി അദാലത്തിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരുകൾ സംസ്ഥാനങ്ങളില്‍ പരാജയമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹരിയാനയിലും ജമ്മു കശ്‌മീരിലും ബിജെപി തോല്‍ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്‌സിറ്റ് പോളുകൾ ഇതാണ് വ്യക്തമാക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡബിൾ എഞ്ചിൻ മോഡലെന്നാല്‍ ഇരട്ട കൊള്ളയും ഇരട്ട അഴിമതിയുമാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ഡൽഹിയിൽ ജനാധിപത്യമില്ലെന്നും എൽജിയുടെ ഭരണമാണ് നടക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

Also Read:'നക്‌സലിസം അവസാനിക്കും, സമാധാനം പുലരും'; മാവോയിസ്‌റ്റ് വേട്ടയില്‍ സന്തോഷം പ്രകടിപ്പിച്ച് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details