ജലന്ധർ (പഞ്ചാബ്): പഞ്ചാബിലെ ജലന്ധറിൽ ആർമി ട്രക്കും ലോറിയും കൂട്ടിയിടിച്ച് അഞ്ച് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പിഎപി ചൗക്കിൽ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്നു സൈനിക ട്രക്ക്. രാവിലെ ആറ് മണിയോടെ സുചി ഗ്രാമത്തിന് സമീപം ദേശീയ പാതയിൽ വച്ചായിരുന്നു അപകടത്തില്‍ പെട്ടത്.
ട്രക്ക് ഇരുമ്പ് റെയിലിങ്ങിൽ ഇടിച്ച് ഡിവൈഡറിൽ തട്ടി ലോറിയില്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് ശേഷം ആർമി ട്രക്ക് മറിഞ്ഞു. ട്രക്ക് എങ്ങനെയാണ് റെയിലിങ്ങിൽ ഇടിച്ചതെന്ന വിവരം ലഭ്യമല്ല. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. വിവരമറിഞ്ഞ് സ്റ്റേറ്റ് റോഡ് സെക്യൂരിറ്റി ഫോഴ്‌സ് ടീമുകൾ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.