ന്യൂഡൽഹി:6,800 കോടി രൂപ വിലമതിക്കുന്ന എയർ ഡിഫൻസ് സംവിധാനം തദ്ദേശീയമായി വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. തോളില്‍ വെച്ച് തൊടുക്കാവുന്ന മിസൈലുകളാണ് ഇന്ത്യ വികസിപ്പിക്കാനൊരുങ്ങുന്നത്. ചൈനയുടെയും പാക്കിസ്ഥാന്‍റെയും അതിർത്തികളില്‍ നിന്നുള്ള വ്യോമാക്രമണം ചെറുക്കുന്നതിനാണ് ഇന്ത്യയുടെ പുതിയ നീക്കം. 500 ലോഞ്ചറുകള്‍ തദ്ദേശീയമായി വികസിപ്പിക്കാനും 3000 മിസൈലുകള്‍ വാങ്ങാനുമാണ് കരസേന പദ്ധതിടുന്നത്.
'നിലവിൽ 4800 കോടി രൂപയുടെ പദ്ധതിയിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതുമേഖല യൂണിറ്റും പൂനെ ആസ്ഥാനമായുള്ള ഒരു സ്വകാര്യ മേഖല സ്ഥാപനവും ലേസർ ബീം റൈഡിങ് VSHORADS വികസിപ്പിക്കുന്നുണ്ട്. ശത്രുക്കളുടെ ഡ്രോണുകൾ, യുദ്ധ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയിൽ നിന്ന് ഇത് സംരക്ഷണം നൽകും.' -പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥർ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.