ജയ്‌പൂർ: അജ്‌മീർ ഹൈവേയില്‍ പെട്രോൾ പമ്പിന് സമീപം സിഎൻജി വാഹനം ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് വന്‍ തീപിടിത്തം. അപകടത്തില്‍ അഞ്ച് പേർ വെന്തു മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തില്‍ ട്രക്കുകളും ട്രോളികളും ഉൾപ്പെടെ 40 ഓളം വാഹനങ്ങൾ കത്തിനശിച്ചു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിക്കുന്നു
ഇന്ന് (20-12-2024) പുലർച്ചെ ജയ്‌പൂരിലെ ഭാൻക്രോട്ട മേഖലയിലാണ് അപകടമുണ്ടായത്. പെട്രോൾ പമ്പിന് സമീപമുണ്ടായിരുന്ന സിഎന്‍ജി വാഹനം നിരവധി വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പമ്പിലേക്കും തീ പടര്‍ന്നു.
അജ്‌മീര്‍-ജയ്‌പൂര്‍ ഹൈവേയിലുണ്ടായ അപകടത്തിന് പിന്നാലെയുണ്ടായ തീപിടിത്തം (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പൊലീസും സിവിൽ ഡിഫൻസും അഗ്നിശമന സേനയും തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്. ഭാൻക്രോട്ട, ബിന്ദയക, ബഗ്രു, ചിത്രകൂട്, വൈശാലി നഗർ, കർണി വിഹാർ, കർധാനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
അപകടം നടന്ന ദേശീയ പാതയിലെ ഗതാഗതം തടസപ്പെടാതിരിക്കാൻ വാഹനങ്ങള്‍ പൊലീസ് വഴിതിരിച്ചുവിട്ടു. സംഭവത്തിൽ ഹൈവേയുടെ സൈഡിലുള്ള പൈപ്പ് ഫാക്‌ടറിയും കത്തിനശിച്ചു.
Also Read:കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്ന പത്ത് വയസുകാരനെ എലി കടിച്ചു; വേദനകള്‍ക്കൊടുവില്‍ മരണത്തിന് കീഴടങ്ങി