കേരളം

kerala

ETV Bharat / bharat

അംബേദ്ക്കറുടെ ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി തര്‍ക്കം;ദളിത് ബാലന്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക് - അംബേദ്ക്കറുടെ ചിത്രമുള്ള ബോര്‍ഡ്

അംബേദ്ക്കറുടെ ചിത്രമുള്ള ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പതിനേഴുകാരന്‍റെ ജീവനെടുത്തു. പൊലീസ് വെടിവയ്‌പിലാണ് ദളിത് ബാലന്‍ മരിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Dalit teen killed  clash installing Ambedkar board  Silai Baragaon village in Milak  അംബേദ്ക്കറുടെ ചിത്രമുള്ള ബോര്‍ഡ്  ദളിത് ബാലന്‍ കൊല്ലപ്പെട്ടു
UP: Dalit teen killed, 2 injured in clash over installing BR Ambedkar's board

By ETV Bharat Kerala Team

Published : Feb 28, 2024, 8:02 PM IST

രാംപൂര്‍:തര്‍ക്കഭൂമിയില്‍ ബി ആര്‍ അംബേദ്ക്കറുടെ ചിത്രമുള്ള ബോര്‍ഡ് സ്ഥാപിക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പതിനേഴുകാരനായ ദളിത് ബാലന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കുണ്ട്(Dalit teen killed). ചൊവ്വാഴ്ച സിലായ് ബാരാഗാവിലെ മിലാക്ക് മേഖലയിലാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്( Silai Baragaon village in Milak).

തര്‍ക്കഭൂമിയില്‍ അംബേദ്ക്കറിന്‍റെ ചിത്രമുള്ള ബോര്‍ഡ് സ്ഥാപിക്കാന്‍ ഒരു സംഘം ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നും ഇവര്‍ക്ക് ഇവിടെ അംബേദ്ക്കറിന്‍റെ പ്രതിമ സ്ഥാപിക്കണമായിരുന്നുവെന്നും മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ ആഞ്ജനേയ കുമാര്‍ പറഞ്ഞു. ഈ സ്ഥലം അംബേദ്ക്കറിന്‍റെ പേരില്‍ ഒരു പാര്‍ക്കായി മാറ്റണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് ഗ്രാമസമാജിന്‍റെ സ്ഥലമാണെന്നും ഇവിടെ ഇതൊന്നും നടപ്പാകില്ലെന്നുമായിരുന്നു എതിര്‍പക്ഷത്തിന്‍റെ നിലപാട്. ഇതാണ് തര്‍ക്കത്തിലേക്ക് നീങ്ങിയത്. തര്‍ക്കത്തിനിടെ സ്കൂളില്‍ നിന്ന് പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുമേഷ് കുമാര്‍ എന്ന ദളിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു(clash over installing BR Ambedkar's board).

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇരകളുടെ കുടുംബങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാരെ ശിക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസ് വെടിവയ്പിലാണ് ബാലന്‍ മരിച്ചതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. ജോലി ചെയ്തു കൊണ്ടിരുന്നതിനിടെയാണ് സഹോദരന്‍റെ മരണവാര്‍ത്ത അറിഞ്ഞതെന്ന് മരിച്ച ബാലന്‍റെ സഹോദരന്‍ ബ്രിജ് കിഷോര്‍ പറഞ്ഞു. പൊലീസ് വെടിവയ്പില്‍ ആണ് അവന്‍ മരിച്ചതെന്നും ആളുകള്‍ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

പിന്നീട് നാട്ടുകാര്‍ കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരെത്തി നാട്ടുകാരെ ശാന്തരാക്കി. കുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഗ്രാമത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതിന്‍റെയും കല്ലെറിയുന്നതിന്‍റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Also Read: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം; ഒഡീഷയിൽ ഒരാൾ കൊല്ലപ്പെട്ട നിലയിൽ

ABOUT THE AUTHOR

...view details