ജയ്‌പൂര്‍: ഉദയ്പ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പതിമൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ രക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരു സ്‌ത്രീയെ പിടികൂടിയിട്ടുണ്ട്(Toddler abducted from govt hospital).
ശനിയാഴ്‌ച അതിരാവിലെയാണ് മഹാറാണ ഭൂപാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ആശുപത്രിയുടെ ഇടനാഴിയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്( woman detained). പുലര്‍ച്ചെ നാല് മണിയോടെ അമ്മ ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ല. തുടര്‍ന്ന് ഇവര്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ജു എന്നൊരു യുവതിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമായത്. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയതാണ്. ഇപ്പോള്‍ റോഷന്‍ എന്നൊരു യുവാവുമൊത്താണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ക്ക് കുട്ടികളുമില്ല. എന്നാല്‍ റോഷന്‍റെയും തന്‍റെയും കുഞ്ഞാണെന്ന് പറഞ്ഞ് ഒരു കുട്ടിയെ കാട്ടി റോഷന്‍റെ കുടുംബത്തോടൊപ്പം ജീവിക്കാനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു.