സമൂഹത്തിലെ നല്ലതും ചീത്തയുമായ എല്ലാ ഘടകങ്ങളെയും ഉയര്‍ത്തിക്കാട്ടുന്നതില്‍ വര്‍ത്തമാനപത്രങ്ങള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അഞ്ച് ദശകമായി റാമോജി റാവുവെന്ന വടവൃക്ഷത്തിന്‍റെ കീഴില്‍ ഈനാടു സത്യത്തിന്‍റെയും നീതിയുടെയും ശക്തരായ പ്രയോക്താക്കളായി നിലകൊള്ളുന്നു.
അന്‍പത് 'ഈനാടു' വര്‍ഷങ്ങള്‍ (ETV Bharat) ജൂണ്‍ 25 1975
ഇന്ത്യാചരിത്രത്തിലെ ഒരു കറുത്ത ദിനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം. മാധ്യമങ്ങള്‍ക്കടക്കം ശക്തമായ വിലക്കുകള്‍. എന്നാല്‍ ഈനാടുവിന്‍റെ സ്ഥാപകനായ റാമോജി റാവു ഇതിനെ അംഗീകരിച്ചില്ല. പത്രങ്ങള്‍ക്കേര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പിനെതിരെ അദ്ദേഹം ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടു.
നിര്‍ണായക പോരാട്ടങ്ങള്‍ (ETV Bharat) അഞ്ച് പതിറ്റാണ്ടത്തെ സേവനം: നിലകൊള്ളുന്നത് പൊതുജനങ്ങള്‍ക്കായി
അന്‍പത് കൊല്ലത്തെ ഈനാടുവിന്‍റെ ചരിത്രത്തില്‍ ജനങ്ങളെ നിരന്തരം പിന്തുണയ്ക്കുകയും സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കുകയും ചെയ്‌ത് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നേറിയത്. അവശ്യഘട്ടങ്ങളില്‍ അധികൃതരെയും ചോദ്യം ചെയ്യാനും പത്രം മടിച്ചിട്ടില്ല. 2004ല്‍ ഈനാടു പുറത്ത് കൊണ്ടു വന്ന വൈ എസ് രാജശേഖര റെഡ്ഡി സര്‍ക്കാരിന്‍റെ അഴിമതി ഇതിനൊരുദാഹരണം മാത്രമാണ്. പൊതുവിഭവങ്ങള്‍ എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് ഈ അഴിമതി വെളിച്ചത്ത് കൊണ്ടു വന്നു. സര്‍ക്കാര്‍ ഭൂമിയും മറ്റ് വിഭവങ്ങളും വ്യക്തിഗത നേട്ടത്തിന് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് ഈ അഴിമതി നമുക്ക് കാട്ടിത്തന്നു.
അഴിമതി പുറത്ത് വന്നതോടെ ഈനാടും റാമോജി റാവുവും വൈ എസ് രാജശേഖര റെഡ്ഡി സര്‍ക്കാരിന്‍റെ കണ്ണിലെ കരടായി. അതോടെ പ്രതികാര നടപടികളും ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റി സമുച്ചയത്തിലേതടക്കം റാമോജി റാവുവിന്‍റെ ഉടമസ്ഥതയിലുള്ള വസ്‌തുവകകള്‍ നശിപ്പിക്കുന്നത് വരെയുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു.
പല റോഡുകളും നശിപ്പിക്കപ്പെട്ടു. പ്രദേശത്തെ താമസക്കാരും ആക്രമിക്കപ്പെട്ടു. ഇത്തരം ആക്രമണ പരമ്പരകളുണ്ടായിട്ടും റാമോജി റാവു തന്‍റെ നിലപാടുകളില്‍ നിന്ന് തെല്ലും പിന്നാക്കം പോയില്ല. അദ്ദേഹം സര്‍ക്കാരിനെ നിയമപരമായി നേരിട്ടു. പല നിര്‍ണായക റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ച് കൊണ്ട് ആ പരീക്ഷണ കാലത്തും അദ്ദേഹം മാധ്യമപ്രവര്‍ത്തനത്തോടും പൊതുതാത്പര്യങ്ങളോടുമുള്ള തന്‍റെ പ്രതിബദ്ധത തെളിയിച്ചു.
2019-2024; ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തെ സംരക്ഷിച്ചു
2019 മുതല്‍ 2024 വരെ സംസ്ഥാനം വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കീഴിലുള്ള ഒരു ഏകാധിപത്യ ഭരണകൂടത്തിനാണ് സാക്ഷ്യം വഹിച്ചത്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഭരണകൂടത്തിന്‍റെ തെറ്റായ നടപടികള്‍ക്കെതിരെ ഈനാടു ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടു. പത്രത്തിന് ഭീഷണിയും ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമടക്കം പല അപമാനങ്ങളും അതിജീവിക്കേണ്ടി വന്നു. എന്നിട്ടും സത്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ നിന്ന് പത്രം കടുകിടെ പിന്നോട്ട് പോയില്ല.
സര്‍ക്കാരിന്‍റെ അധികാര ദുര്‍വിനിയോഗം പുറത്ത് കൊണ്ടുവരുന്നതില്‍ ഈനാടു വഹിച്ച പങ്ക് ചെറുതല്ല. ജനങ്ങളുടെ ആശങ്കങ്ങളും ഈനാടു ഉയര്‍ത്തിക്കാട്ടി. പത്രത്തിന്‍റെ നിര്‍ഭയമായ നിലപാടിലൂടെ സര്‍ക്കാരിന്‍റെ പല പ്രവൃത്തികളും ചോദ്യം ചെയ്യപ്പെട്ടു. ഇത് 2024ലെ നിര്‍ണായകമായ രാഷ്‌ട്രീയ മാറ്റത്തിനും വഴി വച്ചു. ഏകാധിപത്യത്തെ കടപുഴക്കി ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ഈ നാടു വഹിച്ച പങ്ക് അതി പ്രധാനമായിരുന്നു. ഒപ്പം ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനായി നടത്തിയ പ്രവര്‍ത്തനങ്ങളും.
അഞ്ച് പതിറ്റാണ്ടത്തെ സേവനം (ETV Bharat) ആദരവും വിശ്വാസവും ആര്‍ജിക്കല്‍
കാലക്രമേണ എതിര്‍സ്വരങ്ങളെ വകവയ്ക്കാതെ ജനങ്ങളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും വിശ്വാസവും ആദരവും ഈനാടു നേടിയെടുത്തു. ആദ്യഘട്ടത്തില്‍ ഈനാടുവിന്‍റെ വിമര്‍ശകരായിരുന്നവര്‍ പലരും പിന്നീട് തങ്ങളുടെ സ്വാധീനവും സത്യസന്ധതയും തിരിച്ചറിഞ്ഞു. മുന്‍മുഖ്യമന്ത്രി മാരി ചെന്ന റെഢി ഒരിക്കല്‍ ഈനാടുവിന്‍റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഏറെ വൈകാതെ പത്രത്തിന്‍റെ വിശ്വാസ്യതയും ജനപ്രിയതയും അദ്ദേഹം തിരിച്ചറിഞ്ഞ് അംഗീകരിച്ചു എന്നത് ചരിത്രം.
കൃത്യമായ വിവരങ്ങള്‍ കൃത്യസമയത്ത് തന്നെ അറിയുന്നതിന്, പ്രത്യേകിച്ച് വെള്ളപ്പൊക്കം, കൊടുങ്കാറ്റ് പോലുള്ള ദുരന്ത സമയങ്ങളില്‍, താന്‍ ഈനാടു ആണ് നോക്കുന്നതെന്ന് അദ്ദേഹത്തിന് പിന്നീട് പൊതുവേദിയില്‍ തുറന്ന് സമ്മതിക്കേണ്ടി വന്നു. വിശ്വാസ്യതയുള്ള വാര്‍ത്താമാധ്യമം എന്ന നിലയില്‍ ഈനാടുവിന്‍റെ പങ്കും അത് പൊതു -രാഷ്‌ട്രീയ മേഖലകളില്‍ ഉണ്ടാക്കുന്ന സ്വാധീനവുമാണ് ഈ പ്രസ്‌താവന വ്യക്തമാക്കിയത്.
1983ല്‍ റാമോജി റാവു സ്വീകരിച്ച കര്‍ശന നിലപാടുകള്‍; പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിര്‍ണായക പോരാട്ടങ്ങള്‍
പത്രസ്വാതന്ത്ര്യത്തിന് വേണ്ടി റാമോജി റാവു നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ നിര്‍ണായകമായ ഒരു അധ്യായമാണ്. 1983 മാര്‍ച്ച് ഒന്‍പതിനുണ്ടായ നിയമസഭയുടെ ഒരു തീരുമാനവും അതിന് പിന്നാലെയുണ്ടായ നിയമ-രാഷ്‌ട്രീയ പോരാട്ടവും വിവാദങ്ങളും റാമോജി റാവുവിന്‍റെ മാധ്യമആര്‍ജ്ജവത്തോടും മാധ്യമസ്വാതന്ത്ര്യത്തോടുമുള്ള തന്‍റെ പ്രതിബദ്ധതയാണ് കാട്ടിത്തന്നത്.
മുതിര്‍ന്നവരുടെ ലഹള എന്ന തലക്കെട്ടില്‍ റാമോജി റാവുവിന്‍റെ പത്രം പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത് ചില സുപ്രധാന രാഷ്‌ട്രീയ കോണുകളില്‍ നിന്ന് പ്രതിഷേധം ക്ഷണിച്ച് വരുത്തി. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള നിയമസഭ റാമോജി റാവുവിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. ഇതോടെ സംസ്ഥാനത്ത് ഒരു ഭരണഘടന പ്രതിസന്ധി ഉടലെടുത്തു. സുപ്രീം കോടതി റാമോജി റാവുവിന്‍റെ അറസ്റ്റ് തടഞ്ഞെങ്കിലും വിവിധ രാഷ്‌ട്രീയ -നിയമ മേഖലകളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
1984 മാര്‍ച്ച് 28നായിരുന്നു ഈ രാഷ്‌ട്രീയ നാടകങ്ങളുടെ ക്ലൈമാക്‌സ്. ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ വിജയ രാമ റാവു അറസ്റ്റ് വാറണ്ടുമായി എത്തി. എന്നാല്‍ അറസ്റ്റിനെ ചെറുക്കാനായിരുന്നു റാമോജി റാവുവിന്‍റെ തീരുമാനം. സുപ്രീം കോടതിയുടെ രണ്ട് വിലക്കുകളുമായെത്തിയ റാവു മാധ്യമസ്വാതന്ത്ര്യവും രാഷ്‌ട്രീയ അധികാരവും തമ്മിലുള്ള കൊമ്പുകോര്‍ക്കലിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഈ സംഭവവികാസങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. മാധ്യമ അവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റത്തെ ചെറുക്കാന്‍ പത്രസ്വാതന്ത്ര്യം എങ്ങനെയാകാമെന്നതിനുള്ള രീതി ശാസ്‌ത്രമായി ഈ സംഭവം മാറി.
മാധ്യമസ്വാതന്ത്ര്യത്തിന്‍റെ കരുത്തനായ സംരക്ഷകനായിരുന്നു റാമോജി റാവു എന്നതിന് തെളിവായിരുന്നു എഡിറ്റേഴ്‌സ് ഗില്‍ഡിലെ നേതൃത്വത്തിലേക്കുള്ള റാമോജി റാവുവിന്‍റെ കടന്ന് വരവ്. മാധ്യമ അവകാശങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ജനാധിപത്യ സമൂഹത്തില്‍ കരുത്തുറ്റ സ്വയം ഭരണസ്ഥാപനങ്ങളായ മാധ്യമങ്ങളുടെ പങ്ക് അദ്ദേഹം കാട്ടിക്കൊടുത്തു.
റാമോജി റാവുവിന്‍റെ മാധ്യമസ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയും സമര്‍പ്പണവും ഈനാടുവിനെ രാജ്യത്തെ ഏറ്റവും വിശ്വസ്യതയുള്ള ശബ്‌ദമാക്കി മാറ്റി. നിരന്തരം ജനാധിപത്യത്തിന്‍റെയും ജനാവകാശങ്ങളുടെയും സംരക്ഷണത്തിനായി ഈ നാടു അഭംഗുരം നിലകൊള്ളുന്നു.
Also Read:പത്രം വായിക്കാന്‍ നാട്ടുകാര്‍ എന്തിന് ഉച്ചവരെ കാക്കണം? റാമോജിയുടെ ചിന്തയിൽ പിറന്ന ഈനാടു ദിനപത്രം: 50 വർഷങ്ങൾ പിന്നിട്ട് ജൈത്ര യാത്ര