കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ 20 തെരുവുനായകളെ വെടിവച്ച് കൊന്നു; അന്വേഷണവുമായി അധികൃതര്‍ - തെലങ്കാനയിലെ മെഹബൂബനഗര്‍

തെലങ്കാനയില്‍ നായകള്‍ക്ക് നേരെ ക്രൂരത. 20 തെരുവുനായകളെ സാമൂഹ്യവിരുദ്ധര്‍ വെടിവച്ച് കൊന്നു. അഞ്ചെണ്ണത്തിന് പരിക്ക്.

20 Stray Dogs  20 തെരുവുനായകളെ വെടിവച്ച് കൊന്നു  തെലങ്കാനയിലെ മെഹബൂബനഗര്‍  stray dog Shot Dead In Telangana
20-stray-dogs-shot-dead-in-telangana-probe-initiated

By ETV Bharat Kerala Team

Published : Feb 17, 2024, 9:09 PM IST

മെഹബൂബനഗര്‍(തെലങ്കാന):തെലങ്കാനയില്‍ 20 തെരുവുനായകളെ അജ്ഞാതര്‍ വെടിവച്ച് കൊന്നു(20 Stray Dogs). തെലങ്കാനയിലെ മെഹബൂബനഗര്‍ ജില്ലയിലാണ് സംഭവം. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്(Shot Dead In Telangana, Probe Initiated).

മെഹബൂബനഗറിലെ അദ്ദക്കുള മണ്ഡലത്തിലെ പുന്നക്കാലു ഗ്രാമത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. വ്യാഴാഴ്ചയാണ് സംഭവം. കാറിലെത്തിയ ചിലരാണ് കൃത്യം നടത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്.

ഇരുപത് നായകളെ ചത്തനിലയിലും അഞ്ചെണ്ണത്തെ പരിക്കേറ്റ നിലയിലും കണ്ടെത്തി. എന്തിനാണ് അര്‍ദ്ധരാത്രിയില്‍ ഇവരെത്തി ഇത്രയും ഹീനമായ കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. ഇന്‍സ്‌പെക്‌ടര്‍ രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. അദ്ദക്കുള എസ്എസ്ഐ നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

കുറ്റകൃത്യത്തിന് പിന്നിലെ കാരണങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. ഒഴിഞ്ഞ കാറ്റ്ട്രിഡ്ജുകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ചത്ത നായകളെ മൃഗസംരക്ഷണ വകുപ്പ് പോസ്റ്റ്മോര്‍ട്ടം നടത്തി.

ചില നായകള്‍ വിഷം ഉള്ളില്‍ ചെന്നാണ് ചത്തതെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ നായകള്‍ ചികിത്സയിലാണ്.

പൊന്നകാല്‍ സെക്രട്ടറി വിജയരാമരാജുവിന്‍റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ഐപിസി, മൃഗങ്ങളോടുള്ള ക്രൂരകൃത്യങ്ങള്‍ക്കെതിരായ നിയമം, ആയുധ നിയമം തുടങ്ങിയവ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.

Also Read: പശുവിനെ കശാപ്പു ചെയാന്‍ പണം നല്‍കി; വിഎച്ച്പി മൊറാദാബാദ് തലവൻ അറസ്റ്റിൽ

ABOUT THE AUTHOR

...view details