ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ നിന്ന് 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. ഒമ്പത് വിമാനങ്ങൾ ജയ്‌പൂരിലേക്കും രണ്ടെണ്ണം അമൃത്സറിലേക്കും രണ്ടെണ്ണം ലഖ്‌നൗവിലേക്കും ഒന്ന് മുംബൈയിലേക്കും ഒന്ന് ചണ്ഡിഗഡിലേക്കും വഴിതിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്‌ച (ഏപ്രിൽ 23) വൈകുന്നേരം ഡൽഹിയുടെ പല ഭാഗങ്ങളിലും മഴ പെയ്‌തതിനാലാണ് ദേശീയ തലസ്ഥാനത്ത് കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റം അനുഭവപ്പെട്ടത്. വേനൽ ചൂടിൽ വലുന്ന യാത്രക്കാർക്ക് ചെറിയ മഴ പെയ്‌തത് അൽപ്പം ആശ്വാസം പകർന്നു. വരും ദിവസങ്ങളിൽ ഡൽഹിയിലെ താപനില 38 ഡിഗ്രി സെൽഷ്യസായി തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഞായറാഴ്‌ച അറിയിച്ചിരുന്നു. തിങ്കളാഴ്‌ച ചെറിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു.
അടുത്ത 4-5 ദിവസങ്ങൾക്കുള്ളിൽ കിഴക്കൻ ഇന്ത്യയിൽ താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് ഐഎംഡി സീനിയർ സയന്‍റിസ്‌റ്റ് ഡോ നരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.