ഫറൂഖാബാദ് :സര്‍ക്കാര്‍ സ്‌കൂളിലെ ശിപായി പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കിയെന്ന് പരാതി. മാസങ്ങള്‍ക്ക് മുമ്പാണ് ബലാത്സംഗം നടന്നത്. ഇയാളുടെ സഹായിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
രാത്രിയില്‍ മലമൂത്രവിസര്‍ജ്ജനം നടത്താന്‍ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പങ്കജ്, അമിത് എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ആള്‍ത്താമസമില്ലാത്ത വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അമിതാണ് പീഡിപ്പിച്ചതെന്നും പങ്കജ് ഇതെല്ലാം കണ്ട് കൊണ്ട് നില്‍ക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
വായില്‍ തുണിതിരുകിയ ശേഷമായിരുന്നു ബലാത്സംഗം. പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ അവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അമ്മ മനസിലാക്കിയതോടെയാണ് കാര്യങ്ങള്‍ പുറത്ത് വന്നത്.