ഹൈദരാബാദ്:നീണ്ട കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്‍റെ ഐഫോൺ 16 സീരീസ് പുറത്തിറക്കിയിരിക്കുകയാണ്. ആക്ഷൻ ബട്ടൺ, ക്യാമറ കൺട്രോൾ ബട്ടൺ എന്നിങ്ങനെ ആകർഷകമായ ഫീച്ചറുകളോടെയാണ് ഐഫോൺ 16 സീരിസ് പുറത്തിറക്കിയത്. ഐഫോൺ 16 സീരീസ് ഫോണുകളുടെ പുതിയ ക്യാമറ ഫീച്ചറുകളും ആക്ഷൻ ബട്ടണിന്‍റെ പ്രവർത്തനവും എങ്ങനെയെന്ന് നോക്കാം.
ക്യാമറ: ക്യാമറ സിസ്റ്റത്തിൽ വലിയ അപ്‌ഗ്രേഡുമായാണ് ഐഫോൺ 16 സീരീസ് എത്തിയിരിക്കുന്നത്. 48 എംപി, 12 എംപി റിയർ ക്യാമറ, 12 എംപി ഫ്രണ്ട് ക്യാമറ എന്ന ക്രമത്തിലാണ് ഐഫോൺ 16 സീരീസിലെ ക്യാമറ ക്രമീകരിച്ചിരിക്കുന്നത്. ക്യാമറ ഫീച്ചറുകൾ പരിശോധിക്കാം.
- 48 എംപി വൈഡ് ആങ്കിൾ ക്യാമറ
- 12 എംപി ട്രൂ ഡെപ്‌ത് ഫ്രണ്ട് ക്യാമറ
- 2x ഇൻ-സെൻസർ സൂം
- f/1.6 അപ്പർച്ചർ
- ഓട്ടോഫോക്കസ്
- മാക്രോ ഫോട്ടോഗ്രഫി
- ക്യാമറ കൺട്രോൾ ബട്ടൺ
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
12 എംപി അൾട്രാ വൈഡ് ക്യാമറയിൽ നിന്നും ഐഫോൺ 16 സീരീസിൽ നൽകിയിരിക്കുന്ന 48 എംപി അൾട്രാ വൈഡ് ക്യാമറ ഫീച്ചറിലേക്ക് നീങ്ങുമ്പോൾ കൂടുതൽ പശ്ചാത്തലം ഉൾക്കൊള്ളുന്ന ഫോട്ടോകൾ എടുക്കാൻ സാധിക്കും. അൾട്രാ-വൈഡ് ക്യാമറയിലൂടെ കൂടുതൽ വെളിച്ചം പ്രവേശിക്കാൻ വൈഡ് അപ്പർച്ചർ സഹായിക്കുമെന്നതിനാൽ വെളിച്ചം കുറഞ്ഞ പശ്ചാത്തലങ്ങളിൽ പോലും മികച്ച ചിത്രങ്ങൾ ലഭിക്കും.
ക്യാമറ കൺട്രോൾ ബട്ടൺ:
ഐഫോൺ 16 സീരീസിൽ ക്യാമറ അപ്‌ഡേഷനുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഫോണിന്‍റെ വലത് വശത്തുള്ള ക്യാമറ കൺട്രോൾ ബട്ടൺ അഥവാ ക്യാപ്‌ചർ ബട്ടൺ. ഐഫോണിൽ ഫോട്ടോ എടുക്കുന്ന രീതീ തന്നെ മാറ്റുന്ന ഒരു ഫീച്ചറാണ് പുതിയ ക്യാപ്‌ചർ ബട്ടൺ കൊണ്ടുവരുന്നത്. ഏത് സ്ക്രീനിൽ നിന്നും ക്യാമറ വേഗത്തിൽ തുറക്കാൻ ക്യാമറ കൺട്രോൾ ഉപയോഗിക്കാം. ഇത് പെട്ടന്നുള്ള ചിത്രങ്ങൾ ക്യാപ്‌ച്ചർ ചെയ്യാൻ സഹായകമാകും.
പ്രൊഫഷണൽ ക്യാമറയുടെ ഷട്ടർ ബട്ടൺ പോലെ പ്രവർത്തിക്കുന്നതായിരിക്കും ക്യാമറ കൺട്രോൾ ബട്ടൺ. അതായത് ഫോട്ടോ എടുക്കുന്നതിനും, ഫോട്ടോ എടുക്കുമ്പോൾ സൂം ചെയ്യുന്നതിനും, ഫോക്കസ് ചെയ്യുന്നതിനും, വീഡിയോ റെക്കോർഡിങിനും നിങ്ങൾക്ക് ഈ ബട്ടൺ വഴി സാധിക്കും. കപ്പാസിറ്റീവ് സെൻസർ ഉപയോഗിച്ചതിനാൽ നിങ്ങളുടെ വിരലുകളുടെ ചലനങ്ങളെ തിരിച്ചറിഞ്ഞാവും ബട്ടൺ പ്രവർത്തിക്കുക. ക്യാപ്‌ചർ ബട്ടണിന്‍റെ ഉപയോഗം പരിശോധിക്കാം.
- ക്യാമറ അല്ലെങ്കിൽ മറ്റൊരു ആപ്പ് തുറക്കുക
- ഫോട്ടോ എടുക്കുക
- വീഡിയോ റെക്കോർഡ് ചെയ്യുക
- സൂമിങ് ക്രമീകരിക്കുക
- എക്സ്പോഷർ ക്രമീകരിക്കുക
ആക്ഷൻ ബട്ടൺ:
ഉപയോക്താക്കൾക്ക് ഇഷ്‌ടാനുസരണം ഉപയോഗിക്കാവുന്ന തരത്തിൽ കസ്റ്റമൈസ് ചെയ്‌തതാണ് ആക്ഷൻ ബട്ടൺ. ഫോണിന്‍റെ ക്യാമറ, ഫ്ലാഷ്‌ലൈറ്റ്, കലണ്ടർ, മറ്റ് ആപ്പുകൾ എന്നിവ തുറക്കാവുന്ന രീതിയിൽ ആക്ഷൻ ബട്ടൺ ക്രമീകരിക്കാനാവും. കൂടാതെ കാർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും ഈ ബട്ടൺ കൊണ്ട് സാധിക്കും. വോയ്‌സ് മെമോ റെക്കോർഡ് ചെയ്യാനും, പാട്ട് ഏതെന്ന് തിരിച്ചറിയാനും, വാക്കുകൾ വിവർത്തനം ചെയ്യാനും ഈ ബട്ടൺ പ്രയോജനപ്പെടുത്താം.
Also Read: ആക്ഷൻ ബട്ടൺ, ക്യാമറ കൺട്രോൾ ബട്ടൺ... സവിശേഷതകളേറെ: ഐഫോൺ 16 സീരീസ് ഇന്ത്യൻ വിപണിയിൽ