ഹൈദരാബാദ്: വിവോയുടെ രണ്ട് പുതിയ സ്‌മാർട്ട്‌ഫോണുകൾ ലോഞ്ചിനൊരുങ്ങുന്നു. വിവോ വി50, വിവോ Y19e എന്നീ മോഡലുകളാണ് പുതുതായി വരാനിരിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഇരുഫോണുകളും ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. വരും മാസങ്ങളിൽ രണ്ട് ഫോണുകളും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൺസ്യൂമർ റിസർച്ച് പോർട്ടലായ മൈ സ്‌മാർട്ട് പ്രൈസിൻ്റെ റിപ്പോർട്ട് അനുസരിച്ച് വിവോ വി50, വിവോ Y19e എന്നിവ യഥാക്രമം V2427, V2431 എന്നീ മോഡൽ നമ്പറുകളിൽ ബിഐഎസ് വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. V2427 എൻബിടിസി സർട്ടിഫിക്കേഷനിലും ലിസ്റ്റ് ചെയ്‌തിരുന്നു. ഇത് വിവോ വി50 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. V2431 Vivo Y19e എന്ന പേരിൽ അവതരിപ്പിക്കുമെന്ന് ഐഎംഇഐ ഡാറ്റാബേസിലൂടെ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ബിഐഎസ് സർട്ടിഫിക്കേഷനും ഈ ഫോണുകളുടെ ലോഞ്ചിനെ കുറിച്ച് സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ വരാനിരിക്കുന്ന ഫോണുകളുടെ മറ്റ് വിശദാംശങ്ങളൊന്നും തന്നെ ലഭ്യമല്ല.