ഹൈദരാബാദ്: തദ്ദേശീയ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഈ വർഷം ഓഗസ്റ്റിലാണ് തങ്ങളുടെ മുൻനിര ഇലക്ട്രിക് കാറായ ടാറ്റ കർവ് ഇവി പുറത്തിറക്കിയത്. 17.49 ലക്ഷത്തിനും 21.99 ലക്ഷത്തിനും ഇടയിലാണ് ഈ ഇലക്ട്രിക് കാറിന്‍റെ വില വരുന്നത്. ക്രിയേറ്റീവ്, അകംപ്ലിഷ്‌ഡ്, അകംപ്ലിഷ്‌ഡ് പ്ലസ് എസ്, എംപവേർഡ് പ്ലസ്, എംപവേർഡ് പ്ലസ് എ എന്നിങ്ങനെ മൊത്തം അഞ്ച് വേരിയന്‍റുകളിൽ ടാറ്റ കർവ് ഇവി ലഭ്യമാകും. ഓരോ വേരിയന്‍റുകളിലും ലഭ്യമായ ഫീച്ചറുകളും വിലയും എഞ്ചിൻ ഫീച്ചറുകളും പരിശോധിക്കാം.
ടാറ്റ കർവ് ഇവി (ഫോട്ടോ: ടാറ്റ മോട്ടോഴ്‌സ്) 1. ടാറ്റ കർവ് ഇവി ക്രിയേറ്റീവ്:
- ഡെയ്‌ടൈം റണ്ണിങ് ലാമ്പുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ
- ഫ്ലഷ് ഡോർ ഹാൻഡിൽ
- 17 ഇഞ്ച് സ്റ്റീൽ വീലുകൾ
- ആറ് എയർബാഗുകൾ
- എല്ലാ ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ
- ഓട്ടോ ഹോൾഡ് ഉള്ള ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്
- പിൻ വശത്ത് ക്യാമറ
- 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ
ടാറ്റ കർവ് ഇവി (ഫോട്ടോ: ടാറ്റ മോട്ടോഴ്‌സ്) - 7 ഇഞ്ച് ടിഎഫ്‌ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ
- വയർഡ് ആൻഡ്രോയ്‌ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ
- ആറ് സ്‌പീക്കറുകൾ
- പാഡിൽ ഷിഫ്റ്ററുകൾ
- വിവിധ ഡ്രൈവ് മോഡുകൾ
- പിൻവശത്ത് എസി വെൻ്റ്
- വൈദ്യുതപരമായി കൺട്രോൾ ചെയ്യാവുന്ന വിങ് മിറർ, ടെയിൽഗേറ്റ്
- പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്
- വെഹിക്കിൾ ടു വെഹിക്കിൾ ചാർജിങ് (V2V)
- വാഹന ലോഡ് ചാർജിങ് (V2L)
- ടിപിഎംഎസ്
- ബാറ്ററി: 45kWh
- വില: 17.49 ലക്ഷം
ടാറ്റ കർവ് ഇവി (ഫോട്ടോ: ടാറ്റ മോട്ടോഴ്‌സ്) 2. ടാറ്റ കർവ് ഇവി അകംപ്ലിഷ്‌ഡ്:
ടാറ്റ കർവ് ഇവി ക്രിയേറ്റീവ് വേരിയന്‍റിൽ നിന്നുമുള്ള അധിക ഫീച്ചറുകൾ
- പ്രൊജക്‌ടർ ഹെഡ്‌ലാമ്പ്
- കണക്‌റ്റഡ് ടെയിൽ ലാമ്പ്
- മുൻവശത്തെ ഫോഗ് ലാമ്പ്
- 17 ഇഞ്ച് അലോയ് വീലുകൾ
- ഇലക്ട്രിക്കലി ഫോൾഡബിൾ വിങ് മിറർ
- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ
- നാവിഗേഷനോട് കൂടിയ 10.25 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ
- എട്ട് സ്‌പീക്കറുകൾ
- മുന്നിലും പിന്നിലും 45W ചാർജർ
- ലെതർ അപ്ഹോൾസ്റ്ററി
- ലെതർ സ്റ്റിയറിംഗ് വീൽ
- ഫ്രണ്ട് ആംറെസ്റ്റ്
- അലക്‌സ വോയ്‌സ് അസിസ്റ്റൻ്റ്
- ബാറ്ററി: 45kWh / 55kWh
- വില: 18.49 ലക്ഷം മുതൽ 19.25 ലക്ഷം വരെ
ടാറ്റ കർവ് ഇവി (ഫോട്ടോ: ടാറ്റ മോട്ടോഴ്‌സ്) 3. ടാറ്റ കർവ് ഇവി അകംപ്ലിഷ്‌ഡ് പ്ലസ് എസിന്‍റെ അധിക ഫീച്ചറുകൾ:
- 360 ഡിഗ്രി ക്യാമറ
- ബ്ലൈൻഡ്-സ്പോട്ട് വ്യൂ മോണിറ്റർ
- ഫ്രണ്ട് പാർക്കിങ് സെൻസർ
- പനോരമിക് സൺറൂഫ്
- ജെബിഎൽ സൗണ്ട് മോഡ്
- Arcade.ev ആപ്പ് സ്യൂട്ട്
- വയർലെസ് സ്‌മാർട്ട്ഫോൺ ചാർജർ
- മഴ സെൻസ് ചെയ്യുന്ന വൈപ്പറുകൾ
- ഓട്ടോ ഹെഡ്‌ലാമ്പ്
- ഓട്ടോ ഡിഫോഗർ
- ബാറ്ററി: 45kWh / 55kWh
- വില: 19.29 ലക്ഷം മുതൽ 19.99 ലക്ഷം വരെ
ടാറ്റ കർവ് ഇവി (ഫോട്ടോ: ടാറ്റ മോട്ടോഴ്‌സ്) 4. ടാറ്റ കർവ് ഇവി എംപവേർഡ് പ്ലസിന്‍റെ അധിക ഫീച്ചറുകൾ:
- ചാർജിങ് ഇൻഡിക്കേറ്റർ ഉള്ള സ്‌മാർട്ട് ഡിജിറ്റൽ ലൈറ്റ്
- 18 ഇഞ്ച് അലോയ് വീലുകൾ
- ആംബിയൻ്റ് ലൈറ്റിങ്
- പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്
- പിൻഭാഗത്തെ ആംറെസ്റ്റ്
- 12.3 ഇഞ്ച് ഹർമൻ ടച്ച്‌സ്‌ക്രീൻ
- ചാർജിങ് ഇൻഡിക്കേറ്റർ ഉള്ള സ്‌മാർട്ട് ഡിജിറ്റൽ ലൈറ്റ്
- 18 ഇഞ്ച് അലോയ് വീലുകൾ
- ആംബിയൻ്റ് ലൈറ്റിങ്
- പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്
- ആറ്-വഴി ക്രമീകരിക്കാവുന്ന കോ-ഡ്രൈവർ സീറ്റ്
- പിൻഭാഗത്തെ ആംറെസ്റ്റ്
- 12.3 ഇഞ്ച് ഹർമൻ ടച്ച്‌സ്‌ക്രീൻ
- ഒമ്പത് സ്‌പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം
- അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ട് സിസ്റ്റം
- എയർ പ്യൂരിഫയറുകൾ
- വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റ്
- ചാരിയിരിക്കാവുന്ന പിൻസീറ്റ്
- ബാറ്ററി: 55kWh
- വില: 21.25 ലക്ഷം
ടാറ്റ കർവ് ഇവിയുടെ ഇന്‍റീരിയർ (ഫോട്ടോ: ടാറ്റ മോട്ടോഴ്‌സ്) 5. ടാറ്റ കർവ് ഇവി എംപവേർഡ് പ്ലസ് എയുടെ അധിക ഫീച്ചറുകൾ:
- പവേർഡ് ടെയിൽ ഗേറ്റ്
- SOS കോൾ
- അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ
- ലെയിൻ ഡിപ്പാർച്ചർ വാണിങ്
- ലെയിൻ കീപ്പ് അസിസ്റ്റ്
- ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ
- ലെയിൻ ചേഞ്ച് അലർട്ട്
- അഡാപ്റ്റീവ് സ്റ്റിയറിങ് അസിസ്റ്റ്
- ഫോർവേഡ് കൊളിഷൻ വാണിങ്
- ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്
- ഹൈ ബീം അസിസ്റ്റ്
- ട്രാഫിക് സൈൻ തിരിച്ചറിയൽ സംവിധാനം
- റിയർ കൊളിഷൻ വാണിങ്
- റിയർ ക്രോസ് ട്രാഫിക് അലർട്ട്
- വിങ് മിററിൽ ഡോർ ഓപ്പൺ അലർട്ട്
- ബാറ്ററി: 55kWh
- വില: 21.99 ലക്ഷം
ടാറ്റ കർവ് ഇവി (ഫോട്ടോ: ടാറ്റ മോട്ടോഴ്‌സ്) Also Read: പുത്തൻ ലുക്കിൽ പുതിയ മാരുതി ഡിസയർ വരുന്നു: ഡിസൈനും ഫീച്ചറുകളും