ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും ചെറിയ കോംപാക്റ്റ് എസ്‌യുവി ആയ സ്‌കോഡ കൈലാഖിന്‍റെ എല്ലാ വേരിയൻ്റുകളുടെയും വില പ്രഖ്യാപിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ. 7.89 ലക്ഷം രൂപ പ്രാരംഭവിലയിൽ(എക്‌സ് ഷോറൂം വില) ആരംഭിച്ച് 14.40 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകൾക്ക് വില നൽകിയിരിക്കുന്നത്. വാഹനത്തിന്‍റെ ബുക്കിങ് ഡിസംബർ 2ന് ആരംഭിച്ചിരുന്നു.
കൈലാഖിന്‍റെ എൻട്രി ലെവൽ ക്ലാസിക് വേരിയൻ്റിന്‍റെ വില 7.89 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് പ്രസ്റ്റീജ് ഓട്ടോമാറ്റിക് വേരിയൻ്റിൻ്റെ വില 14.40 ലക്ഷം രൂപയും ആണ്. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്‍റുകളിലാണ് സ്‌കോഡ കൈലാഖ് ലഭ്യമാവുക. ടൊർണാഡോ റെഡ്, ബ്രില്യൻ്റ് സിൽവർ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ഒലിവ് ഗോൾഡ് എന്നിങ്ങനെ ഏഴ് കളർ ഓപ്‌ഷനുകളിൽ വാഹനം ലഭ്യമാവും. കാറിന് 3 വർഷത്തേക്ക് 1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറൻ്റിയും കമ്പനി നൽകുന്നുണ്ട്. ഓരോ വേരിയന്‍റുകളുടെയും വില പരിശോധിക്കാം.
സ്കോഡ കൈലാഖിന്‍റെ വിവിധ മോഡലുകളുടെ വില:
സ്കോഡ കൈലാഖ് വേരിയന്‍റുകൾ | പെട്രോൾ എംടി | പെട്രോൾ എ.ടി |
ക്ലാസിക് | 7.89 ലക്ഷം രൂപ | , |
സിഗ്നേച്ചർ | 9.59 ലക്ഷം രൂപ | 10.59 ലക്ഷം രൂപ |
സിഗ്നേച്ചർ പ്ലസ് | 11.40 ലക്ഷം രൂപ | 12.40 ലക്ഷം രൂപ |
പ്രസ്റ്റീജ് | 13.35 ലക്ഷം രൂപ | 14.40 ലക്ഷം രൂപ |
*എക്‌സ്ഷോ-റൂം വില |
ഫീച്ചറുകൾ:
സ്കോഡ കൈലാഖിന്‍റെ എൻട്രി ലെവൽ ക്ലാസിക് ട്രിമ്മിന് 7.89 ലക്ഷം രൂപയാണ് വില. ആറ് എയർബാഗുകൾ, ടിൽറ്റ്, ടെലിസ്‌കോപിക് സ്റ്റിയറിങ് വീൽ, ഇലക്ട്രിക്കലി അഡ്‌ജസ്റ്റബിൾ വിങ് മിററുകൾ, എൽഇഡി ലൈറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ബേസിക് മോഡലിൽ ലഭ്യമാകും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഈ വേരിയന്‍റിൽ ലഭ്യമാകില്ല.
സ്‌കോഡ കൈലാഖ് സിഗ്നേച്ചറിൽ മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷനും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്‌ഷനും നൽകിയിട്ടുണ്ട്. മാനുവൽ ഗിയർബോക്‌സിന് 9.59 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയൻ്റിന് 10.59 ലക്ഷം രൂപയുമാണ് വില. മാനുവൽ ഗിയർബോക്‌സിന് 9.59 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയൻ്റിന് 10.59 ലക്ഷം രൂപയുമാണ് വില. 16 ഇഞ്ച് അലോയ് വീലുകൾ, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ്, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോൾ, റിയർ എസി വെൻ്റ് തുടങ്ങിയ ഫീച്ചറുകൾ ഇതിൽ നൽകിയിട്ടുണ്ട്.