ഹൈദരാബാദ്: തദ്ദേശീയ കാർ നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് രണ്ട് പുതിയ മോഡലുകൾ ഇന്നലെ (നവംബർ 27) അവതരിപ്പിച്ചിരുന്നു. ബിഇ, എക്‌സ്‌ഇവി സബ്‌ബ്രാൻഡുകൾക്ക് കീഴിലുള്ള XEV 9e, BE 6e എന്നീ മോഡലുകളാണ് പുറത്തിറക്കിയിരുന്നത്. മഹീന്ദ്ര XEV 9e 21.9 ലക്ഷം രൂപയ്ക്കും (എക്‌സ്-ഷോറൂം വില) മഹീന്ദ്ര BE 6e 18.9 ലക്ഷം രൂപയ്ക്കുമാണ് പുറത്തിറക്കിയത്. BE 6e മോഡലിന്‍റെ വിപണിയിലെ ടാറ്റ കർവ് ഇവി ആയിരിക്കും. ഇരു മോഡലുകളെയും താരതമ്യം ചെയ്യാം.
മഹീന്ദ്ര BE 6e vs ടാറ്റ കർവ് ഇവി:
ഇരു മോഡലുകളുടെയും ഡിസൈനും നീളം, വീതി, ഉയരം, വീൽബേസ്, ഗ്രൗണ്ട് ക്ലിയറൻസ്, ബൂട്ട് സ്പേസ്, ഫ്രങ്ക് സ്‌റ്റോറേജ്, ടേർണിങ് സർക്കിൾ, വീലിന്‍റെ വലിപ്പം തുടങ്ങിയ ഫീച്ചറുകളും പരിശോധിക്കാം.
മോഡൽ | മഹീന്ദ്ര BE 6e | ടാറ്റ കർവ് ഇവി |
നീളം | 4,371 മി.മീ | 4,310 മി.മീ |
വീതി | 1,907 മി.മീ | 1,810 മി.മീ |
ഉയരം | 1,627 മി.മീ | 1,637 മി.മീ |
വീൽബേസ് | 2,775 മി.മീ | 2,560 മി.മീ |
ഗ്രൗണ്ട് ക്ലിയറൻസ് | 207 മി.മീ | 186 മി.മീ |
ബൂട്ട് സ്പേസ് | 455 ലിറ്റർ | 500 ലിറ്റർ |
ഫ്രങ്ക് സ്‌റ്റോറേജ് | 45 ലിറ്റർ | 11.5 ലിറ്റർ |
ടേർണിങ് സർക്കിൾ | < 10 മീറ്റർ | 10.7 മീറ്റർ |
വീലിന്‍റെ വലിപ്പം | 18 ഇഞ്ച്/19 ഇഞ്ച്/20 ഇഞ്ച് | 17 ഇഞ്ച്/18 ഇഞ്ച് |
മഹീന്ദ്ര BE 6e മോഡലിന്‍റെയും ടാറ്റ കർവ് ഇവിയുടെയും ബാറ്ററി, റേഞ്ച്, ചാർജിങ് തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, മഹീന്ദ്ര BE 6e ക്ക്ടാറ്റ കർവ് ഇവിയേക്കാൾ ബാറ്ററി കപ്പാസിറ്റിയുണ്ട്. BE 6e മോഡലിന് ലൈഫ്‌ടൈം വാറന്‍റിയാണ് നൽകിയിരിക്കുന്നത്. മറ്റ് ഫീച്ചറുകൾ പരിശോധിക്കാം.
മോഡൽ | മഹീന്ദ്ര BE 6e | ടാറ്റ കർവേവ് ഇവി |
ബാറ്ററി കപ്പാസിറ്റി | 59kWh/79kWh | 45kWh/55kWh |
റേഞ്ച് (ARAI സാക്ഷ്യപ്പെടുത്തിയത്) | 535km/682km | 430km/502km |
ചാർജിങ് ഓപ്ഷനുകൾ | 11.2kW/7.2kW എസി ചാർജർ | 7.2kW എസി ചാർജർ |
എസി ചാർജിങ് സമയം (7.2kW) | 8.7 മണിക്കൂർ/11.7 മണിക്കൂർ | 6.5 മണിക്കൂർ/7.9 മണിക്കൂർ |
എസി ചാർജിങ് സമയം (11.2kW) | 6 മണിക്കൂർ/8 മണിക്കൂർ | ------- |
ഡിസി ചാർജിങ് സമയം | 20 മിനിറ്റ് (175kW, 20-80 ശതമാനം) | 40 മിനിറ്റ് (70kW, 10-80 ശതമാനം) |
ബാറ്ററി വാറൻ്റി | ലൈഫ്‌ടൈം വാറന്‍റി | 8-വർഷം/1,60,000 കി.മീ |